കാസര്‍കോട്: [www.malabarflash.com] അഞ്ച് കിലോ സ്വര്‍ണ്ണ ബിസ്‌ക്കറ്റുകളുമായി മംഗലാപുരത്ത് വിമാനമിറങ്ങിയ കുശാല്‍ നഗര്‍ സ്വദേശിയെ ഉപ്പള ബായാര്‍ സ്വദേശികള്‍ ഉള്‍പ്പെട്ട സംഘം തട്ടിക്കൊണ്ടുപോയതായി പോലീസിന് വിവരം ലഭിച്ചു. ആറ് ദിവസം മുമ്പ് നടന്ന സംഭവം പോലീസ് രഹസ്യമായി അന്വേഷിച്ചുവരികയാണ്.
രാത്രി എട്ട് മണിക്കാണ്് മടിക്കേരി കുശാല്‍ നഗര്‍ സ്വദേശി മംഗലാപുരത്ത് വിമാനമിറങ്ങിയതെന്നാണ് വിവരം. പിന്നാലെ വന്ന വിമാനത്തിലുള്ളവരാണ് തട്ടിക്കൊണ്ടുപോയത്. വിമാനത്താവളത്തിനകത്തുവെച്ച് തന്നെ ഭീഷണിപ്പെടുത്തി കൊണ്ടുപോയതായാണ് വിവരം. മടിക്കേരി സ്വദേശികളുടേതാണ് സ്വര്‍ണ്ണം. കുശാല്‍നഗര്‍ സ്വദേശി കാരിയറാണത്രെ. സ്വര്‍ണ്ണവുമായി എത്തുന്ന കുശാല്‍നഗര്‍ സ്വദേശിയെ സ്വീകരിക്കാനായി സ്വര്‍ണ്ണകടത്ത് സംഘത്തിലെ ചിലര്‍ കാത്തിരിക്കുന്നതിനിടയിലാണ് തന്ത്രപൂര്‍വ്വം മറ്റൊരു സംഘം യുവാവിനേയും കൊണ്ട് കടന്നുകളഞ്ഞത്.
കാരിയറെ കണ്ടെത്താന്‍ കഴിയാത്തതിനാല്‍ കസ്റ്റംസ് അധികൃതര്‍ പിടിച്ചുവെന്നായിരുന്നു സംഘം ആദ്യം കരുതിയത്. ഇതിന്റെ വിവരങ്ങള്‍ അറിയാനായി ഒരു ദിവസം കാത്തിരുന്നു. പിറ്റേന്നാണ് കാരിയറുടെ ഫോണ്‍ സന്ദേശം മടിക്കേരി സ്വദേശികള്‍ക്ക് ലഭിക്കുന്നത്. താന്‍ അധോലോക സംഘത്തിന്റെ പിടിയിലാണെന്നും രക്ഷപ്പെടുത്തണമെന്നുമാണത്രെ ആവശ്യപ്പെട്ടത്.
സിയ, അലി തുടങ്ങി രണ്ടുപേരെ ചുറ്റിപ്പറ്റിയാണ് ഇപ്പോള്‍ അന്വേഷണം നടക്കുന്നത്. ഒരു കൊലക്കേസില്‍ ജയിലില്‍ കഴിഞ്ഞ ഇരുവരും അടുത്തകാലത്ത് അധോലോക സംഘവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചുവരുന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു.
കൊല്‍ക്കത്തയില്‍ തോക്കുമായി പിടിയിലായ സംഘവുമായും ഇവര്‍ക്ക് ബന്ധമുണ്ടെന്നാണ് വിവരം. സ്വര്‍ണ്ണം നഷ്ടപ്പെട്ടവര്‍ പോലീസില്‍ പരാതിപ്പെട്ടിട്ടില്ല. കള്ളക്കടത്ത് സ്വര്‍ണ്ണമായതിനാല്‍ പരാതി നല്‍കാന്‍ പറ്റാതെ മറ്റൊരു ക്വട്ടേഷന്‍ സംഘത്തിന് അന്വേഷണ ചുമതല ഏല്‍പ്പിച്ചതായാണ് വിവരം. ഇവരില്‍ നിന്നാണ് പോലീസിന് വിവരം ചോര്‍ന്നുകിട്ടിയത്. സിയയുടെ ഫോണ്‍ സൈബര്‍ സെല്‍ നിരീക്ഷിച്ചെങ്കിലും വിവരങ്ങളൊന്നും ലഭിച്ചില്ല. സിയ നേരത്തെ ഉപയോഗിച്ചിരുന്ന ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തിരിക്കുകയാണ്. മറ്റൊരു ഫോണ്‍ ദുബൈയിലാണ്.
അധോലോക സംഘമായ ഡി കമ്പനിക്ക് വേണ്ടിയാണ് ഉപ്പള സ്വദേശികള്‍ സ്വര്‍ണ്ണം കൊള്ളയടിച്ചതെന്നാണ് വിവരം. സ്വര്‍ണ്ണം തട്ടിക്കൊണ്ടുപോയ ദിവസം വിമാനത്തിലെ യാത്രക്കാരുടെ വിവരങ്ങള്‍ ശേഖരിക്കാനുള്ള തയ്യാറെടുപ്പിലാണ് പോലീസ്. എന്നാല്‍ ആരും പരാതി നല്‍കാത്തതാണ് അന്വേഷണത്തിന് തടസ്സമെന്ന് ഒരു പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment