ശ്രീനഗര്‍:[www.malabarflash.com] ജമ്മു കശ്മീരില്‍ വീണ്ടും ഭീകരാക്രമണം. ഉത്തര കശ്മീരിലെ ബാരാമുള്ളയില്‍ സൈനിക ക്യാംപിനു സമീപം ഭീകരരുമായി ഏറ്റുമുട്ടല്‍ തുടരുന്നു.46 രാഷ്ട്രീയ റൈഫിള്‍സ് ക്യാംപ് ലക്ഷ്യമിട്ടായിരുന്നു ആക്രമണം. രണ്ടു ബിഎസ്എഫ് ജവാന്‍മാര്‍ക്ക് പരുക്കേറ്റെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. രാത്രി 10.30നാണ് സംഭവം.
സമീപമുള്ള പാര്‍ക്കിലൂടെ സൈനിക ക്യാംപിനുള്ളില്‍ കയറാനായിരുന്നു ഭീകരരുടെ ശ്രമമെന്നാണ് റിപ്പോര്‍ട്ട്. ക്യാംപിലേക്ക് ഗ്രനേഡ് എറിയാനുള്ള ഭീകരരുടെ ശ്രമം വിഫലമാക്കിയെന്ന് സൈന്യം പ്രതികരിച്ചു. മേഖലയില്‍ സൈന്യവും ഭീകരരും തമ്മില്‍ ശക്തമായ ഏറ്റുമുട്ടല്‍ തുടരുകയാണ്.
ഉറിയിലെ സൈനിക ക്യാംപിലുണ്ടായ ഭീകരാക്രമണത്തില്‍ 19 സൈനികര്‍ക്ക് ജീവന്‍ നഷ്ടമായിരുന്നു. ഇതിനുള്ള തിരിച്ചടിയെന്നോണം നിയന്ത്രണരേഖ കടന്ന് ഇന്ത്യന്‍ സൈന്യം ഭീകരക്യാംപുകള്‍ ആക്രമിച്ചിരുന്നു. എന്നാല്‍, ഇന്ത്യയുടെ നീക്കത്തിന് തിരിച്ചടിയുണ്ടാകുമെന്ന റിപ്പോര്‍ട്ടുകള്‍ക്കു പിന്നാലെയാണ് ആക്രമണം ഉണ്ടായത്.
രാത്രി ഒന്‍പതുമണിയോടെ നിയന്ത്രണരേഖയ്ക്ക് സമീപം അഖ്‌നൂറില്‍ പാക്ക് സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ലംഘിച്ചിരുന്നു. ശക്തമായ വെടിവയ്പ്പാണ് ഈ മേഖലയില്‍ പാക്ക് സൈന്യത്തിന്റെ ഭാഗത്തുനിന്നുമുണ്ടായത്.
Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment