Latest News

മൈക്രോസോഫ്റ്റ് പറയുന്നു... മോഡിക്ക് 80 വയസ്, മമ്മൂട്ടിക്ക് 55; 'ഹൗ ഓള്‍ഡ്' പദ്ധതിക്ക് ആരാധകര്‍ കൂടുന്നു


ന്യൂഡല്‍ഹി: [www.malabarflash.com] പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് 80 വയസുണ്ട്! പറയുന്നത് മൈക്രോസോഫ്റ്റ് കോര്‍പറേഷനാണ്. 66 വയസുകാരനായ പ്രധാനമന്ത്രിയെ 80 വയസുകാരനാക്കിയെങ്കിലും മൈക്രോസോഫ്റ്റിന്റെ 'ഹൗ ഓള്‍ഡ്' പദ്ധതിക്ക് ആരാധകര്‍ കുറവല്ല.

ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെയാണു പ്രായം നിശ്ചയിക്കുന്ന പരിപാടി ഇന്റര്‍നെറ്റില്‍ തരംഗമായി മാറുകയാണ്. വിലാസം
https://how-ol.dnet. ഹൗ ഓള്‍ഡ്.നെറ്റില്‍നിന്നു ലഭിച്ച വിവരങ്ങള്‍ രസകരമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് അവര്‍ 80 വയസ് വിധിച്ചപ്പോള്‍ അദ്ദേഹത്തേക്കള്‍ ഒരു വയസ് മാത്രം കുറവുള്ള മമ്മൂട്ടിക്ക് 55  വയസാണു 'പ്രായം'. പ്രധാനമന്ത്രിയേക്കാള്‍ പ്രായമുള്ള  മുഖ്യമന്ത്രി പിണറായി വിജയന്‍ േൈമ്രകാസോഫ്റ്റ്  66 വയസാണു കുറിച്ചത്. അദ്ദേഹം നന്നായി ചിരിച്ചപ്പോള്‍ പ്രായം 61 ആയി കുറഞ്ഞു. യഥാര്‍ഥത്തില്‍ നമ്മുടെ മുഖ്യമന്ത്രിക്ക് 72 വയസുണ്ട്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ചിരിക്കുന്ന ചിത്രത്തിനും ഇതേ പ്രായമാണ്.

അദ്ദേഹത്തിന്റെ ചിരി മങ്ങിയപ്പോള്‍ പ്രായം 64ലെത്തി. ഉമ്മന്‍ ചാണ്ടിയുടെ യഥാര്‍ഥ പ്രായം 72 ആണ്. ത്വക്കിനെയും മുഖത്തെ പേശികളെയും വിലയിരുത്തിയാണു പ്രായം നിര്‍ണയിക്കുന്നത്. ദശലക്ഷക്കണക്കിനു സാമ്പിളുകള്‍ ശേഖരിച്ചശേഷമാണു മൈക്രോസോഫ്റ്റ് പുതിയ പ്രോഗ്രാം തയാറാക്കിയത്. 25 വയസിനുശേഷം മുഖത്തുണ്ടാകുന്ന മാറ്റം ശാസ്ത്രജ്ഞരുടെ സഹായത്തോടെയാണു പ്രോഗ്രാമില്‍ ഉള്‍ക്കൊള്ളിച്ചത്.

ഒരാളെ കാണുമ്പോള്‍ മനുഷ്യര്‍ പ്രായം നിര്‍ണയിക്കുന്ന രീതിയാണു പിന്തുടരാന്‍ ശ്രമിച്ചത്. കവിള്‍ത്തടം, താടിയെല്ല്, കണ്‍പോളകള്‍ എന്നിവയിലെ മാറ്റങ്ങളും കമ്പ്യൂട്ടര്‍ പ്രോഗ്രാമില്‍ ഉള്‍ക്കൊള്ളിച്ചു. കണ്ണിന്റെ നിറംമാറ്റം, മുടി, രോമങ്ങള്‍ എന്നിങ്ങനെ സൂക്ഷ്മമായ കാര്യങ്ങളില്‍പ്പോലും മൈക്രോസോഫ്റ്റിന്റെ കണ്ണുകളെത്തി. മേക്കപ്പിലൂടെ പ്രോഗ്രാമിനെ പറ്റിക്കാമെന്നു മൈക്രോസോഫ്റ്റ് സമ്മതിക്കുന്നുണ്ട്. എന്നാല്‍ ഭാവിയില്‍ അതും മറികടക്കുമത്രേ.


Keywords: nATIONAL News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.