ഹൈദരാബാദ്: [www.malabarflash.com] പ്രണയിച്ച് വിവാഹം കഴിച്ച യുവാവിനെ വധുവിന്റെ വീട്ടുകാര്‍ ക്രൂരമായി കൊലപ്പെടുത്തി. യുവാവിന്റെ തല വെട്ടിയെടുത്ത് ഭാര്യയുടെ മുന്നില്‍ വെച്ച് കല്ല്‌കൊണ്ട് ഇടിച്ച് പൊളിക്കുകയും ചെയ്തു. വാറംഗലിലെ തിമ്മാപൂരിലാണ് സംഭവം. മോണിക്കാ എന്ന യുവതിയെ പ്രണയിച്ച് കല്യാണ ചെയ്ത അനില്‍ എന്ന യുവാവിനാണ് ദാരുണാന്ത്യം ഉണ്ടായത്.
മോണിക്കയും അനിലും ഒളിച്ചോടി അമ്പലത്തില്‍ പോയി വിവാഹം കഴിക്കുകയായിരുന്നു. മുമ്പും ഇരുവരു ഒളിച്ചോട്ടം നടത്തിയിരുന്നെങ്കിലും മോണിക്കക്ക് പ്രയാപൂര്‍ത്തിയാവാത്തതിനാല്‍ പോലീസ് പിടികൂടി പെണ്‍കുട്ടിയെ വീട്ടുകാര്‍ക്കൊപ്പം വിടുകയായിരുന്നു. എന്നാല്‍ പ്രായപൂര്‍ത്തിയായതോടെ ഇരുവരും വീണ്ടും ഒളിച്ചോടി അമ്പലത്തില്‍ വെച്ച് വിവാഹം കഴിക്കുകയായിരുന്നു.
തുടര്‍ന്നാണ് അനിലിനെ പിടിച്ച് കൊണ്ട് പോയി തലയറുത്ത് മോണിക്കയുടെ മുന്നില്‍ വെച്ച് തല കല്ല് കൊണ്ട് ഇടിച്ച് പൊളിച്ചത്. സംഭവത്തില്‍ നിരവധി ആളുകള്‍ അറസ്റ്റിലായിട്ടുണ്ടെന്ന് പൊലീസ് കമ്മീഷ്ണര്‍ വിബി കമലാസന്‍ റെഡ്ഡി അറിയിച്ചു.
Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment