Latest News

ഗാര്‍ഡിനെ കഴുത്തറുത്ത് കൊലപ്പെടുത്തി ഭോപ്പാലില്‍ എട്ട് സിമി ഭീകരര്‍ ജയില്‍ ചാടി

ഭോപ്പാല്‍ (മധ്യപ്രദേശ്):[www.malabarflash.com] ഭോപ്പാലില്‍ എട്ട് ഭീകരര്‍ ജയില്‍ ചാടി. നിരോധിത സംഘടനയായ സിമി (സ്റ്റുഡന്റ്‌സ് ഇസ്‌ലാമിക് മൂവ്‌മെന്റ് ഓഫ് ഇന്ത്യ) പ്രവര്‍ത്തകരാണ് സെന്‍ട്രല്‍ ജയിലില്‍നിന്ന് രക്ഷപ്പെട്ടത്. സ്റ്റീല്‍ പ്ലേറ്റും ഗ്ലാസുമുപയോഗിച്ച് സെക്യൂരിറ്റി ഗാര്‍ഡിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയശേഷമാണ് ഇവര്‍ രക്ഷപ്പെട്ടത്.

അതീവ സുരക്ഷ ഏര്‍പ്പെടുത്തിയിരുന്ന ജയിലിലെ ബി ബ്ലോക്കിലാണ് ഇവരെ പാര്‍പ്പിച്ചിരുന്നത്. ബെഡ്ഷീറ്റുകള്‍ കൂട്ടിക്കെട്ടി തൂങ്ങിയിറങ്ങിയാണ് പ്രതികള്‍ ജയില്‍മതില്‍ കടന്നത്. കൊലപാതകം അടക്കമുള്ള കേസുകളിലെ പ്രതികളാണ് രക്ഷപ്പെട്ടവര്‍.

പുലര്‍ച്ചെ രണ്ടിനും മൂന്നിനും ഇടയിലായിരുന്നു സംഭവമെന്ന് ഡിഐജി രമണ്‍ സിങ് പറഞ്ഞു. രക്ഷപ്പെട്ട പ്രതികള്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജിതമാക്കിയതായും അദ്ദേഹം പറഞ്ഞു. രമാകാന്ത് എന്ന ജീവനക്കാരനെയാണ് ഭീകരര്‍ കൊലപ്പെടുത്തിയതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇതിനു മുന്‍പും സിമി പ്രവര്‍ത്തകര്‍ മധ്യപ്രദേശിലെ ജയിലില്‍നിന്നും തടവു ചാടിയിട്ടുണ്ട്. 2013 ല്‍ ആറു സിമി ഭീകരരും മറ്റൊരു തടവുകാരനും ഭോപ്പാലിലെ ഖണ്ഡ്വ ജയിലില്‍നിന്ന് തടവ് ചാടിയിരുന്നു. സുരക്ഷാ ജീവനക്കാരനെ ആക്രമിച്ചശേഷമായിരുന്നു അന്നും പ്രതികള്‍ രക്ഷപ്പെട്ടത്.


Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.