കണ്ണൂർ:[www.malabarflash.com] ചാലാട് ധർമശാസ്ത ക്ഷേത്രത്തിൽ ദീപാവലി ആഘോഷത്തിനിടെയുണ്ടായ സംഘർഷത്തിൽ പോലീസിനെ ആക്രമിച്ചതുമായി ബന്ധപ്പെട്ടു ചാലാട്ടെ നിഖിലടക്കം കണ്ടാലറിയാവുന്ന 30 പേർക്കെതിരേ ടൗൺ പോലീസ് വധശ്രമത്തിനു കേസെടുത്തു.
ശനിയാഴ്ച രാത്രി 11.30ഓടെയാണ് സംഘർഷത്തിനു തുടക്കം. ക്ഷേത്രത്തിൽ ദീപാവലി ആഘോഷത്തിന്റെ ഭാഗമായി ഗാനമേള സംഘടിപ്പിച്ചിരുന്നു.
പോലീസ് അനുമതിയില്ലാതെയായിരുന്നു ഗാനമേള. രാത്രി പത്തിനുശേഷം ഗാനമേള പാടില്ലെന്നു സ്‌ഥലത്തുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്‌ഥർ കമ്മിറ്റി അധികൃതരെ അറിയിച്ചു. രാത്രി 10.45ഓടെ പോലീസ് അനുവദിക്കാത്തതിനാൽ ഗാനമേള തുടരാനാവില്ലെന്നും അടുത്ത ഗാനത്തോടെ ഗാനമേള അവസാനിക്കുമെന്നു കമ്മിറ്റി അധികൃതർ അനൗൺസ് ചെയ്തതോടെ പരിപാടിക്കെത്തിയ ചിലർ പ്രകോപിതരാകുകയും പോലീസിനു നേരേ തിരിയുകയുമായിരുന്നു. മദ്യപിച്ചെത്തിയവരും പ്രശ്നങ്ങൾക്ക് ആക്കംകൂട്ടി. ബഹളമുണ്ടാക്കിയവരെ ലാത്തിവീശി ഓടിക്കാൻ പോലീസ് ശ്രമിച്ചതോടെ ഒരു സംഘം പട്ടികയും കല്ലുമായി പോലീസിനെ നേരിടുകയായിരുന്നു.
പ്രകോപിതരായ ഒരു സംഘം പോലീസ് ജീപ്പ് തകർത്തു കത്തിക്കാൻ ശ്രമിച്ചതോടെ പോലീസ് കണ്ണീർവാതകം പ്രയോഗിച്ചു. സംഭവമറിഞ്ഞു ജില്ലാ പോലീസ് മേധാവി സഞ്ജയ്കുമാർ ഗുരുഡൻ, കണ്ണൂർ ഡിവൈഎസ്പി പി.പി. സദാനന്ദൻ, തളിപ്പറമ്പ് ഡിവൈഎസ്പി സി. അരവിന്ദാക്ഷൻ, കണ്ണൂർ ടൗൺ സിഐ വേണുഗോപാൽ, ടൗൺ പ്രിൻസിപ്പൽ എസ്ഐ എന്നിവരുടെ നേതൃത്വത്തിൽ കൂടുതൽ പോലീസെത്തിയതോടെയാണു സംഘർഷം അവസാനിച്ചത്.
അക്രമത്തിൽ ടൗൺ അഡീഷണൽ എസ്ഐ രാഘവൻ, ഗ്രേഡ് എഎസ്ഐമാരായ ജയപ്രകാശ്, രഘൂത്തമൻ, പോലീസുകാരായ ലക്ഷ്മണൻ, പ്രകാശൻ എന്നിവർക്കാണു പരിക്കേറ്റത്.
ജയപ്രകാശിന് തലയ്ക്കും ഇടതുകൈക്കും, എസ്ഐ രാഘവനും എഎസ്ഐ രഘൂത്തമനും തലയ്ക്കുമാണു സാരമായി പരിക്കേറ്റത്. രാഘവൻ കൊയിലി ആശുപത്രിയിലും മറ്റുള്ളവർ എകെജി ആശുപത്രിയിലും ചികിത്സയിലാണ്.
പരിക്കേറ്റ തദ്ദേശവാസികളായ സൂരജും രവീന്ദ്രനും ചികിത്സ തേടി. അക്രമം നടത്തിയ 30 പേരെ സംഭവസ്‌ഥലത്തുവച്ചു പോലീസ് കസ്റ്റഡിയിലെടുത്തു.
പോലീസ് അനുമതിയില്ലാതെ രാത്രി പത്തിനു ശേഷം ഗാനമേള നടത്തിയ സംഭവത്തിൽ ക്ഷേത്രം എക്സിക്യൂട്ടിവ് ഓഫീസർ മുരളി, കമ്മിറ്റി ഭാരവാഹികൾ എന്നിവർക്കെതിരേ ജാമ്യമില്ലാ വകുപ്പു പ്രകാരം പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment