Latest News

മയിലാട്ടിയില്‍ ബൈക്കിടിച്ച് ഒന്നാംക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ചു

പൊയിനാച്ചി:[www.malabarflash.com] മയിലാട്ടിയില്‍ റോഡ് മുറിച്ചു കടക്കുന്നതിനിടെ ബൈക്കിടിച്ച് ആറു വയസ്സുകാരി മരിച്ചു. പനയാല്‍ നെല്ലിയടുക്കം ഗവ. എല്‍.പി സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയും പനയാല്‍ ബഞ്ചിവയലിലെ ബി.ആര്‍ വേണുഗോപാല്‍-സുനിത ദമ്പതികളുടെ മകളുമായ പി.വി അഞ്ജനയാണ് മരിച്ചത്. 

ഞായറാഴ്ച വൈകിട്ട് 5.45നാണ് അപകടമുണ്ടായത്. സാരമായി പരിക്കേറ്റ അഞ്ജനയെ ആസ്പത്രിയിലെത്തിക്കുന്നതിനിടെയാണ് മരിച്ചത്. അപകടം വരുത്തിയ കെ.എല്‍. 60 എഫ് 1224 നമ്പര്‍ ബൈക്ക് ഓടിച്ചയാള്‍ക്കെതിരെ വിദ്യാനഗര്‍ പോലീസ്‌ കേസെടുത്തു. മൃതദേഹം കാസര്‍കോട് ജനറല്‍ ആസ്പത്രി മോര്‍ച്ചറിയില്‍. മൂന്നു വയസ്സുള്ള അനുഷ സഹോദരിയാണ്.


Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.