കണ്ണൂർ:[www.malabarflash.com] സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ കൊലപാതകത്തിൽ പ്രതിഷേധിച്ച് ചൊവ്വാഴ്ച ജില്ലയിൽ ഹർത്താലിന് പാർട്ടി ആഹ്വാനം ചെയ്തു.
രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ് ഹർത്താൽ. വാഹനങ്ങളെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയെന്ന് സിപിഎം ജില്ലാ നേതൃത്വം അറിയിച്ചിട്ടുണ്ട്.
തിങ്കളാഴ്ച രാവിലെയാണ് സിപിഎം ബ്രാഞ്ച് സെക്രട്ടറി മോഹനനെ ഒരുസംഘം അക്രമികൾ വെട്ടികൊലപ്പെടുത്തിയത്. മോഹനൻ ജോലി ചെയ്തിരുന്ന ഷാപ്പിൽ കയറിയാണ് അക്രമികൾ ആക്രമണം നടത്തിയത്. സ്‌ഥലത്തു നിന്നും രക്ഷപെട്ട സംഘത്തിന് വേണ്ടി പോലീസ് അന്വേഷണം തുടങ്ങി.

മോഹനന് ഒപ്പമുണ്ടായിരുന്ന മറ്റൊരു സിപിഎം പ്രവർത്തകൻ അശോകനും വെട്ടേറ്റു. ഇയാളെ തലശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ആക്രമണത്തിന് പിന്നിൽ ആർഎസ്എസ് പ്രവർത്തകരാണെന്ന് സിപിഎം ജില്ലാ നേതൃത്വം ആരോപിച്ചു. ആസുത്രിതമായാണ് സംഘം കൊലപാതകം നടത്തിയതെന്നും സിപിഎം ആരോപിച്ചു.
ആക്രമണത്തിന് പിന്നിൽ ആർഎസ്എസ് പ്രവർത്തകരാണെന്ന് സിപിഎം ജില്ലാ നേതൃത്വം ആരോപിച്ചു. ആസുത്രിതമായാണ് സംഘം കൊലപാതകം നടത്തിയതെന്നും സിപിഎം ആരോപിച്ചു.
Keywords: Kannur News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment