Latest News

നാലു വയസുകാരി പുഴയിൽ വീണു മരിച്ചു

പുതുക്കാട്:[www.malabarflash.com] പാഴായിയിൽ പുഴയിൽ വീണു നാലു വയസുകാരി മരിച്ചു. കണ്ണൂർ മട്ടന്നൂർ സ്വദേശി നന്ദനം വീട്ടിൽ രജിത്ത് – നീഷ്മ ദമ്പതികളുടെ ഏക മകൾ മേബയാണു മരിച്ചത്. നീഷ്മയുടെ പിതാവ് പാഴായി കണ്ണത്തുപറമ്പിൽ മുരളിയുടെ വീടിനു പിറകിലുള്ള മണലി പുഴയിലാണു കുട്ടി വീണു മരിച്ചത്. വ്യാഴാഴ്ച ഉച്ചകഴിഞ്ഞാണു സംഭവം.

പുതുക്കാട് മേരിമാതാ സ്കൂളിലെ എൽകെജി വിദ്യാർഥിയാണു മേബ. വീടിനു സമീപത്തു കളിച്ചുകൊണ്ടിരുന്ന കുട്ടിയെ പെട്ടെന്നു കാണാതാവുകയായിരുന്നു. സംശയം തോന്നിയ വീട്ടുകാർ പുഴയിൽ ഇറങ്ങി നോക്കിയപ്പോഴാണു കുട്ടിയെ കണ്ടത്. ഉടൻ ഊരകത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

രജിത്ത് വിദേശത്തു ജോലിചെയ്യുന്നതുകൊണ്ടു നീഷ്മയും മേബയും പാഴായിയിലാണു താമസിക്കുന്നത്. നീഷ്മയുടെ പിതാവ് മുരളിയുടെ സഹോദരന്റെ സഞ്ചയന ചടങ്ങുകൾ കഴിഞ്ഞ സമയത്താണ് അപകടം സംഭവിച്ചത്. സംഭവസമയത്തു മേബയുടെ പിതാവ് രജിത്തും ഇവിടെ ഉണ്ടായിരുന്നു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.