Latest News

അച്ഛന്റെ വിധി മകനും…

കണ്ണൂര്‍:[www.malabarflash.com] അച്ഛന്റെ വിധി മകനും; കുടുംബത്തിന്റെ കണ്ണീരു ഉണങ്ങാന്‍ ഇനി എത്രകാലമെടുക്കും?. 

ബുധനാഴ്ച രാവിലെ പിണറായി പെട്രോള്‍പമ്പിനു സമീപത്തു കൊല്ലപ്പെട്ട രമിത്തിന്റെ അച്ഛന്‍ ഉത്തമനും രാഷ്‌ട്രീയകത്തിക്കു ഇരയായിരുന്നു. ആര്‍ എസ്‌ എസിന്റെ സജീവപ്രവര്‍ത്തകനായ ഉത്തമന്‍ കോഴിക്കോട്‌- ഇരിട്ടി റൂട്ടിലോടുന്ന സ്വകാര്യബസിന്റെ ഡ്രൈവറായിരുന്നു. ആ സമയത്താണ്‌ കൊലപാതകം നടന്നത്‌. 2002 മെയ്‌ 22 ന്‌ പട്ടാപ്പകലായിരുന്നു കൊലപാതകം. 

ബസ്‌ ഓടിച്ചു കൊണ്ടിരിക്കെ, ബസ്‌ യാത്രക്കാരുടെ മുന്നിലായിരുന്നു ഉത്തമനെ വധിച്ചത്‌. ബസ്‌ തടഞ്ഞു നിര്‍ത്തിയ ഒരു സംഘം ഡ്രൈവറുടെ സീറ്റിലിട്ടായിരുന്നു കൊല നടത്തിയത്‌.
പ്രസ്‌തുത കേസില്‍ സി പി എം ഏരിയാ കമ്മിറ്റി സെക്രട്ടറി ഉള്‍പ്പെടെയുള്ളവരാണ്‌ പ്രതികള്‍. കേസിന്റെ വിചാരണ തുടങ്ങാനിരിക്കെയാണ്‌ ഉത്തമന്റെ മകന്‍ രമിത്‌ കൊല്ലപ്പെട്ടത്‌.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.