Latest News

ഓട്ടോറിക്ഷകളുടെ സമാന്തര സര്‍വ്വീസിനെതിരെ സ്വകാര്യ ബസ്സ് ഉടമകള്‍ പ്രക്ഷോഭത്തിനൊരുങ്ങുന്നു

കാഞ്ഞങ്ങാട്:[www.malabarflash.com] നിയമവിരുദ്ധമായ ഓട്ടോറിക്ഷകളുടെ സമാന്തര സര്‍വ്വീസുകള്‍ നിയന്ത്രിക്കാനാവശ്യമായ നടപടി ഉടമകള്‍ പ്രക്ഷോഭത്തിനൊരുങ്ങുന്നു. സമരത്തിന്‍റെ ഭാഗമായി കാഞ്ഞങ്ങാട് ജോ.ആര്‍.ടി.ഓഫീസ് ധര്‍ണ്ണ ഉള്‍പ്പെടെയുള്ള പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് ഹൊസ്ദുര്‍ഗ് താലൂക്ക് ബസ് ഓണേഴ്സ് അസോസിയേഷന്‍ അറിയിച്ചു.

താലൂക്കിലെ മുഴുവന്‍ കവലകളും കേന്ദ്രീകരിച്ച് കൊണ്ട് ഓട്ടോറിക്ഷകള്‍ തലങ്ങും വിലങ്ങും ബസ്സിന്‍റെ മിനിമം ചാര്‍ജ്ജ് വാങ്ങി സര്‍വ്വീസ് നടത്തുന്നതിനെതിരെ ഹൈക്കോടതിയും ആര്‍.ടി.എ ബോര്‍ഡും തീരുമാനമെടുത്തിട്ടുണ്ടെങ്കിലും പോലീസും ആര്‍.ടി.ഒ അധികൃതരും ഒരു നടപടിയും സ്വീകരിക്കാത്തത് അനധികൃത സര്‍വ്വീസ് വ്യാപകമാകാന്‍ ഇടയായി. 

 സ്വകാര്യ ബസ്സുകളാകട്ടെ ഒറ്റ മിനിമം ചാര്‍ജ്ജ് ടിക്കറ്റ് പോലും ലഭിക്കാതെ വിദ്യാര്‍ത്ഥികള്‍ക്കും സൗജന്യ യാത്രക്കാര്‍ക്കും വേണ്ടി മാത്രം സര്‍വ്വീസ് നടത്തുകയാണ്. ടാക്സ് അടക്കാന്‍ പോലും വരുമാനില്ലാതെ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ സമാന്തര സര്‍വ്വീനെതിരെ കര്‍ശന നടപടിയുണ്ടായില്ലെങ്കില്‍ സര്‍വ്വീസ് നിര്‍ത്തി വെക്കേണ്ടി വരുമെന്നും അസോസിയേഷന്‍ മുന്നറിയിപ്പ് നല്‍കി.

കെ.എസ്.ആര്‍.ടി.സി സുള്ള്യ സര്‍വ്വീസ് മൂലം കാഞ്ഞങ്ങാട്-പാണത്തൂര്‍ സ്വകാര്യ ബസ്സുകള്‍ ഗുരുതരമായ സാമ്പത്തിക നഷ്ടം നേരിട്ടതായും സര്‍വ്വീസ് നിയന്ത്രിച്ചില്ലെങ്കില്‍ നഷ്ടം നികത്താനാകാതെ സ്വകാര്യ ബസ്സുകള്‍ ഓട്ടം നിര്‍ത്തി വെക്കേണ്ടി വരുന്ന സാഹചര്യമാണുള്ളത്. 

നീലേശ്വരം പള്ളിക്കര റെയില്‍വേ ഗേറ്റ് ദീര്‍ഘ സമയം അടച്ചിടുന്നതിനാല്‍ ഹൈവേയില്‍ സര്‍വ്വീസ് നടത്തുന്ന ബസ്സുകള്‍ സര്‍വ്വീസ് നടത്താനാവാത്ത സാഹചര്യമാണെന്നും അടിയന്തിരമായി മേല്‍പ്പാല നിര്‍മ്മാണം ആരംഭിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. 

പ്രസിഡന്‍റ് എ.വി.പ്രദീപ് അദ്ധ്യക്ഷനായി. ജില്ലാ പ്രസിഡന്‍റ് കെ.ഗിരീഷ്, സെക്രട്ടറി സത്യന്‍ പൂച്ചക്കാട്, വൈസ് പ്രസിഡന്‍റ് മുഹമ്മദ്കുഞ്ഞി, വി.എം.ശ്രീപതി, പി.സുകുമാരന്‍, എം.ഹസൈനാര്‍, ടി.പി.കണ്ടക്കോരന്‍, ടി.ലക്ഷ്മണന്‍, പി.വി.പത്മനാഭന്‍, കെ.വി.രവി, മന്‍മദ് മോഹന്‍, എ.അബ്ദുള്‍റഹിമാന്‍, ടി.വി.മാധവന്‍ മാസ്റ്റര്‍ സംസാരിച്ചു.


Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.