ഉദുമ:[www.malabarflash.com] ജില്ലാ അത്‌ലറ്റിക്‌സ് അസോസിയേഷന്റെ 31-ാമത് ജില്ലാ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ്(ജൂനിയര്‍-സീനിയര്‍) ഒക്ടോബര്‍ 8,9 തീയ്യതികളില്‍ രാവിലെ 9 മണി മുതല്‍ പാലക്കുന്ന് ഗ്രീന്‍വുഡ്‌സ് പബ്ലിക് സ്‌കൂള്‍ മൈതാനിയില്‍ വെച്ച് നടക്കും.
അസോസിയേഷനില്‍ അഫിലിയേറ്റ് ചെയ്ത സ്‌കൂള്‍, കോളേജ്, ക്ലബ്ബുകളിലെ 1200 ഓളം കായികതാരങ്ങള്‍ പങ്കെടുക്കുന്നു. 10,12,14 വയസ്സുവരെയുള്ള മത്സരങ്ങള്‍ ഒക്ടോബര്‍ 8 നും അതിനുമുകളിലുള്ളവരുടെ മത്സസരങ്ങള്‍ ഒക്ടോബര്‍ 9 നും നടക്കും.

ദീര്‍ഘദൂര ഓട്ട മത്സരങ്ങള്‍ ഒക്ടോബര്‍ 8 ന് വൈകുന്നേരം 4 മണിക്കും വിവിധ വിഭാഗങ്ങളിലെ നടത്ത മത്സരം 9 ന് രാവിലെ 7 മണിക്കും നടക്കുന്നതാണ്. മത്സരാര്‍ത്ഥികള്‍ നിശ്ചിത ദിവസങ്ങളില്‍ കൃത്യസമയത്ത് എത്തിച്ചേരേണ്ടതാണ്.
ഒക്ടോബര്‍ 28 മുതല്‍ 30 വരെ എറണാകുളത്ത് വെച്ച് നടക്കുന്ന സംസ്ഥാന ജൂനിയര്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിലേക്കുള്ള ജില്ലാ ടീമിനേയും നവംബര്‍ 18 മുതല്‍ 20 വരെ ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് വെച്ച് നടക്കുന്ന നാഷണല്‍ ഇന്റര്‍ ഡിസ്ട്രിക്റ്റ് അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിലേക്കുള്ള ജില്ലാ ടീമിനെയും ഈ ചാമ്പ്യന്‍ഷിപ്പില്‍ നിന്ന് തിരഞ്ഞെടുക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment