ഉദുമ:[www.malabarflash.com] ചിലരിങ്ങനെയാണ്, ബാല്യത്തില്‍ നടക്കാതെ പോയ മോഹം മനസ്സിന്റെ കോണില്‍ സൂക്ഷിച്ചുവെക്കും.സാഹചര്യങ്ങള്‍ അനുകൂലമാകുമ്പോള്‍, തിരക്കുകളും, പ്രായവും മറന്ന് ഒരിക്കല്‍ ബാക്കിവെച്ച മോഹം കൈപ്പിടിയിലൊതുക്കാന്‍ ആഞ്ഞൊരു ശ്രമം നടത്തും.
ജയപരാജയങ്ങള്‍ ഇക്കുട്ടര്‍ക്ക് വിഷയമല്ല.ബാല്യത്തിലേക്കുള്ള തിരിച്ചു പോക്ക് നല്‍കുന്ന മനസുഖമാണിവരുടെ ലക്ഷ്യം. പ്രായം മറന്ന് സംഗീതം പഠിക്കാന്‍ പാലക്കുന്നില്‍ ഒത്തുകൂടുന്ന ഈ ചെറുസംഘത്തെ ഈഗണത്തില്‍ പെടുത്താവുന്നതാണ്..
വിവിധ സര്‍ക്കാര്‍ സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലിയുള്ളവരും, വീട്ടമ്മമാരുമടക്കം 18 പേരടങ്ങിയ സംഘമാണ് സംഗീത പഠനത്തിനായി സമയം കണ്ടെത്തിയിരിക്കുന്നത്. ആഴ്ചയിലൊരിക്കല്‍ മുടങ്ങാതെ പാലക്കുന്നിലെ കണ്ണിയില്‍ കോംപ്ലക്‌സിലെ മുകളിലെ ഹാളിലാണ് ഇവര്‍ ഒത്തുകൂടുന്നത്. ഐ.സി.ഡി.എസ് വകുപ്പില്‍ നിന്നും വിരമിച്ച 57 വയസുള്ള
ജാനകിയാണ് ഇക്കൂട്ടത്തിലെ മുതിര്‍ന്ന സംഗീത വിദ്യാര്‍ഥിനി. ബിഎഡിനു പഠിക്കുകയും വീട്ടമ്മയും കൂടിയായ 24 കാരി സ്മൃതിയും രജനിയുമാണ് “ജുനിയറായ സ്റ്റുഡന്റ്‌സ്”
മൃഗ സംരക്ഷണ വകുപ്പില്‍ ജോലിയുള്ള മധുകുമാര്‍, ഉദുമയിലെ ആധാരമെഴുത്തുകാരന്‍
ബലരാമന്‍, ബിസിനസ്സുകാരായ അനില്‍, മുരളി, ബാങ്ക് ജീവനക്കാരനായ അച്യുതന്‍, ചട്ടഞ്ചാല്‍
ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപികമാരായ പ്രീതി, ഗീത, അരയിസ്‌കൂള്‍ അധ്യാപകന്‍ ഷൈജു, മുന്‍പഞ്ചായത്ത് അംഗം കാര്‍ത്ത്യയാനി, ആനന്ദവല്ലി, കെട്ടിടഉടമ സദനാക്ഷി, ഓട്ടോെ്രെഡവര്‍ ശ്രീധരന്‍ തുടങ്ങി ഇവിടെത്തെ 'കുട്ടി'കളെല്ലാം
നാല്പതിനു മുകളില്‍ പ്രായംമുള്ളവരാണ്.
പാലക്കുന്ന്, കരിപ്പൊടി ഉദുമ പ്രദേശങ്ങളില്‍നിന്നുള്ളവരാണ് പഠിതാക്കള്‍. പാലക്കുന്നില്‍ ആര്‍ട്ടോഫ് ലിവിങ്ങില്‍ പങ്കെടുക്കാനെത്തിയവരില്‍ നിന്നുള്ള ഒരുസംഘമാണ് സംഗീത പഠനത്തിനും സമയം കണ്ടത്തിയിരിക്കുന്നത്. തിങ്കളാഴ്ചകളില്‍ വൈകുന്നേരം രണ്ടു മണിക്കൂര്‍ ആണ് പഠനം. തുടര്‍ന്നു വീട്ടിലെത്തി എല്ലാവരും മുടങ്ങാതെ സാധകം ചെയ്യുന്നുമുണ്ട്.

സംഗീത അധ്യാപകന്‍ കാഞ്ഞങ്ങാട്ടെ പ്രമോദ്.പി.നായരാണ് ഇവരുടെ ഗുരു . ആറു മാസം മുമ്പാണ് പ്രായപൂര്‍ത്തിയായവരുടെ സംഗീത ക്ലാസ് തുടങ്ങിയത്. വൈകാതെ അരങ്ങേറ്റം നടത്താനുള്ള കഠിന പരിശീലനത്തിലാണ് ശിഷ്യന്മാരും ഗുരുവും.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment