കാസര്‍കോട്:[www.malabarflash.com] കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക്അനുവദിച്ച ബോണസ് കുടിശ്ശിക തപാല്‍ വകുപ്പിലെ ഗ്രാമീണ്‍ ഡാക് സേവക് (ജി.ഡി,എസ്) ജീവനക്കാര്‍ക്ക്അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് കാസര്‍കോട് പോസ്റ്റല്‍ സൂപ്രണ്ട് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി.
എന്‍ എഫ് പി ഇ യുടെ നേതൃത്വത്തില്‍ ജീവനക്കാര്‍നടത്തിയ മാര്‍ച്ച് കോണ്‍ഫെഡറെഷന്‍ സംസ്ഥാന കണ്‍വീനര്‍ പി വി.രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.എം സി രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.സി കെ അശോക് കുമാര്‍, എം. കുമാരന്‍ നമ്പ്യാര്‍,കെ.പി.പ്രേംകുമാര്‍, രാമകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.
20014-15 വര്‍ഷത്തെ ബോണസ് കുടിശ്ശിക യാണ് ജി.ഡി,എസ് ജീവനക്കാര്‍ക്ക് കിട്ടാനുള്ളത്.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment