കോഴിക്കോട്: [www.malabarflash.com] ഗോതീശ്വരത്ത് മാലിന്യം കെട്ടിയ കനാല്‍ പ്രദേശവാസികള്‍ക്ക് ദുരിതമാവുന്നു. ആവിത്തോട് എന്നറിയപ്പെടുന്ന കനാലാണ് നൂറോളം കുടുംബങ്ങള്‍ക്ക് രോഗങ്ങള്‍ സമ്മാനിക്കുന്നത്.
ഈ കനാലാണ് ഇവിടത്തെ നൂറോളം കുടുംബങ്ങളുടെ പ്രധാന പ്രശ്‌നം. ബേപ്പൂര്‍ പഞ്ചായത്തായിരുന്ന കാലത്ത് പഞ്ചായത്ത് ഫണ്ടുപയോഗിച്ച് നിര്‍മിച്ചതാണ് കനാല്‍. കാലങ്ങളായി ഒഴുക്കുനിലച്ചതിനാല്‍ കടലില്‍ ചേരാതെ പ്രദേശത്തെ മാലിന്യങ്ങളെ കെട്ടിവെക്കുകയാണ് ഇപ്പോള്‍. കൊതുകുകള്‍ കെട്ടിക്കിടക്കുന്നതിനാല്‍ കിണറുകളും മലിനപ്പെട്ടു. തൊട്ടടുത്ത വീടുകളിലൊന്നും കുട്ടികള്‍ക്ക് രോഗങ്ങളൊഴിഞ്ഞ സമയമില്ല.
ചതുപ്പുനിലമായതാണ് മാലിന്യം നീക്കി ഒഴുക്ക് പുനസ്ഥാപിക്കാന്‍ തടസമാവുന്നത്. മഴക്കാലമായാല്‍ ദുരിതം ഇതിലുമേറെയാണ്. കനാല്‍ നന്നാക്കാന്‍ വലിയ തുക വകയിരുത്തേണ്ടി വരുമെന്നതിനാല്‍ കോര്‍പറേഷന്‍ അധികൃതരും പിന്നോട്ട് നില്‍ക്കുന്നു.അടുത്ത മഴക്കാലത്തിനുമുന്‍പെങ്കിലും പ്രശ്‌നപരിഹാരമാണ് പ്രദേശവാസികളുടെ ആവശ്യം.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment