Latest News

ആശുപത്രിയിലെത്തിയ 13 കാരിയെ അപമാനിക്കാന്‍ ശ്രമം; അറ്റന്റര്‍ അറസ്റ്റില്‍

ബദിയഡുക്ക:[www.malabarflash.com] ആയുര്‍വേദാശുപത്രിയില്‍ മരുന്നു വാങ്ങാനെത്തിയ 13 കാരിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചുവെന്ന പരാതിയില്‍ പടന്നക്കാട്‌ ഗവ. ആയുര്‍വേദ കോളേജ്‌ അറ്റന്റര്‍ മധൂര്‍ ചേനക്കോട്ടെ ശിവണ്ണ (56)യെ അറസ്റ്റു ചെയ്‌തു.

ബദിയഡുക്ക ഗവ. ആയുര്‍വേദാശുപത്രി അറ്റന്ററായിരിക്കെ കഴിഞ്ഞ മാസം 29ന്‌ ഉച്ചക്കാണു സംഭവമെന്നു വീട്ടുകാര്‍ നല്‍കിയ പരാതിയില്‍ പറഞ്ഞു. വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടി ഈ സംഭവത്തെകുറിച്ച്‌ സ്‌കൂള്‍ അധ്യാപകരോടു പറയുകയും അവര്‍ കുട്ടിയുടെ വീട്ടുകാരെ അറിയിക്കുകയുമായിരുന്നു.

വീട്ടുകാര്‍ പിന്നീടു ചൈല്‍ഡ്‌ ലൈനിനെ ഇക്കാര്യമറിയിച്ചു. ചൈല്‍ഡ്‌ ലൈനിന്റെ പരാതി പ്രകാരമാണ്‌ പോലീസ്‌ കേസെടുത്തത്‌.


Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.