Latest News

യുവതിക്കൊപ്പം നിര്‍ത്തി ഫോട്ടോയെടുത്ത്‌ 2 ലക്ഷം രൂപ തട്ടാന്‍ ശ്രമം; യുവാക്കള്‍ക്കായി തെരച്ചില്‍

വിദ്യാനഗര്‍:[www.malabarflash.com] മലപ്പുറം സ്വദേശിയായ യുവാവിനെ മധൂര്‍, കൊല്യയിലെ ഒറ്റപ്പെട്ട ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന യുവതിക്കൊപ്പം നിര്‍ത്തി ഫോട്ടോയെടുത്ത ശേഷം രണ്ടു ലക്ഷം രൂപ ആവശ്യപ്പെട്ട സംഭവത്തില്‍ രണ്ടു പേര്‍ക്കെതിരെ പോലീസ്‌ അന്വേഷണം ആരംഭിച്ചു.

സി ഐ ബാബു പെരിങ്ങേത്തിന്റെ നേതൃത്വത്തിലാണ്‌ അന്വേഷണം. എന്നാല്‍ സംഭവത്തില്‍ ആര്‍ക്കും പരാതി ഇല്ലാത്തതിനാല്‍ കേസ്‌ രജിസ്റ്റര്‍ ചെയ്‌തിട്ടില്ലെന്നു സി ഐ പറഞ്ഞു.കഴിഞ്ഞ ദിവസമാണ്‌ സംഭവം. ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന യുവതിയുമായി യുവാവിനു നേരത്തെ തന്നെ ബന്ധം ഉണ്ടായിരുന്നുവെന്നു സംശയിക്കുന്നതായി പോലീസ്‌ പറഞ്ഞു. 

ഫോണിലാണ്‌ ഇരുവരും പരിചയപ്പെട്ടത്‌.
കഴിഞ്ഞ ദിവസം യുവതിയെ കാണാനായി മലപ്പുറം സ്വദേശി എത്തിയപ്പോള്‍ രണ്ടു പേരുടെ ശ്രദ്ധയില്‍പ്പെടുകയുമായിരുന്നു. തുടര്‍ന്ന്‌ രണ്ടംഗ സംഘം യുവാവിനെയും യുവതിയെയും ഒന്നിച്ചു നിര്‍ത്തി ഫോട്ടോയെടുക്കുകയും പുറത്തു വിടാതിരിക്കാന്‍ പണം ആവശ്യപ്പെടുകയുമായിരുന്നുവത്രേ.
മാനഹാനി ഭയന്ന്‌ പണം നല്‍കാന്‍ തയ്യാറായ യുവാവ്‌ എ ടി എമ്മില്‍ നിന്നു പണം പിന്‍വലിച്ചു നല്‍കാമെന്നു അറിയിക്കുകയായിരുന്നു. ഇതനുസരിച്ചു മലപ്പുറം സ്വദേശിയായ യുവാവിനെയും കൂട്ടി രണ്ടു യുവാക്കളും നീര്‍ച്ചാലില്‍ എത്തി. ഇതിനിടയില്‍ യുവാവും പണം ആവശ്യപ്പെട്ടവരും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടായതോടെയാണ്‌ സംഭവം സ്ഥലത്തുണ്ടായിരുന്നവരുടെ ശ്രദ്ധയില്‍പ്പെട്ടത്‌. ഇതോടെ നാട്ടുകാര്‍ പോലീസില്‍ വിവരം അറിയിച്ചു. പോലീസെത്തുമ്പോഴേയ്‌ക്കും പണം ആവശ്യപ്പെട്ട യുവാക്കള്‍ സ്ഥലം വിട്ടിരുന്നു. 

മലപ്പുറം സ്വദേശിയെ പോലീസ്‌ കസ്റ്റഡിയില്‍ എടുത്തു ചോദ്യം ചെയ്‌തപ്പോഴാണ്‌ സംഭവം പുറത്തായത്‌.അതേ സമയം ഫോണില്‍ ബന്ധപ്പെട്ടതനുസരിച്ച്‌ കൊല്യയിലെ യുവതിയെ തേടിയെത്തിയ യുവാവ്‌ മലപ്പുറത്തെ സമ്പന്ന കുടുംബാംഗമാണെന്നാണ്‌ സൂചന.


Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.