Latest News

ജനസാന്ദ്രാത പ്രദേശത്ത് സിമെന്റ് ഗോഡൗൺ; പ്രതിഷേധം ഉയരുന്നു

നീലേശ്വരം:[www.malabarflash.com] ജനസാന്ദ്രാത പ്രദേശത്ത് പ്രവർത്തിക്കുന്ന സിമെന്റ് ഗോഡൗണിനെതിരെ പ്രതിഷേധമുയരുന്നു. കോട്ടപ്പുറം സ്കൂളിന് സമീപത്ത് ജനസാദ്രാത പ്രദേശത്ത് നിയമം ലഘിച്ചു പ്രവർത്തിക്കുന്ന ഗോഡൗണി നെതിരെയാണ് പ്രതിഷേധം ശക്തമാകുന്നത് .

വീടുകളുടേയും, വിദ്യാഭ്യാസ സ്ഥാപനങ്ങളുടേയും സമീപത്ത് സിമെന്റ് ഗോഡൗണുകൾ പ്രവർത്തിക്കുവാൻ പാടില്ല. എന്നാൽ ഈ സിമന്റ് ഗോഡൗണിന് സമീപത്ത് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിന് പുറമെ ബാലവാടിയും,പ്ലസ് ടു സ്കൂളും ആരാധനാലയങ്ങളും പ്രവർത്തിക്കുന്നുണ്ട്. സാധാരണ തുറസ്സായ പ്രദേശത്ത് മാത്രമാണ് ഇത്തരം ഗോഡൗണുകൾ പ്രവർത്തിക്കാൻ അനുമതി നൽകാറുള്ളത്.കൂടാതെ ഗോഡൗണിന് സമീപത്ത് നൂറുക്കണക്കിന് വീടുകളുമുണ്ട് . 

ഗോഡൗണിന്റെ പരിസര പ്രദേശങ്ങളിലുള്ള കിണറുകളിലെ വെള്ളം സിമെന്റിന്റെ പൊടിപടലം കലർന്ന്  രുചി ബേദം സംഭവിച്ചു ഉപയോഗശൂന്യമായതായി പരിസര വാസികൾ പറഞ്ഞു .ഗോഡൗണിനെതിരെ ശക്തമായ നടപടികളുമായി മുന്നോട്ട് പോകാനുള്ള ഒരുക്കത്തിലാണ് പരിസരവാസികൾ.ഓരോ ദിവസവും ടൺ കണക്കിന് സിമെന്റാണ് ഈ ഗോഡൗണിൽ കയറ്റിറക്കുന്നത്. 

സിമെന്റിന്റെ പൊടി പാറി സമീപത്തുള്ള റോഡിലൂടെയുള്ള വഴിയാത്രയും ദുസ്സഹമാണ്.കൂടാതെ പരിസരത്തുള്ള തെങ്ങുകൾ സിമന്റ് പൊടി പാറി ഉണങ്ങി തുടങ്ങിയിട്ടുണ്ട് .ഗോഡൗൺ അടച്ചു പൂട്ടണമെന്നാവശ്യവുമായി ജില്ല കലക്ടർ,നഗരസഭ ചെയർമാൻ എന്നിവരെ സമീപിക്കാനുള്ള ഒരുക്കത്തിലാണ് പരിസര വാസികൾ .


Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.