അബൂദാബി:[www.malabarflash.com] പരിശീലനത്തിന് കാറോടിച്ച് പോവുകയായിരുന്ന യു.എ.ഇ ഫുട്ബാളര്‍ കാറപകടത്തില്‍ മരിച്ചു. കഴിഞ്ഞ ദിവസം ഹത്ത ക്ലബിലേക്ക് പോകവേ യു.എ.ഇ പൗരന്‍ കൂടിയായ അബ്ദുല്ല മുഹമ്മദ് ആല്‍ ബലൂഷിയാണ് (21) മരിച്ചത്.
കല്‍ബയില്‍നിന്ന് പുറപ്പെട്ട അബ്ദുല്ല മുഹമ്മദിന്റെ കാര്‍ ഹത്ത സിറ്റിയിലെ ടണലില്‍ എത്തുന്നതിന് തൊട്ടു മുമ്പാണ് അപകടത്തില്‍ പെട്ടതെന്ന് ഹത്ത ക്ലബ് അധികൃതര്‍ അറിയിച്ചു.
ഈ സീസണില്‍ ഹത്ത ക്ലബില്‍ ചേര്‍ന്ന താരം ക്ലബിന് വേണ്ടി രണ്ട് മത്സരത്തില്‍ കളിച്ചിരുന്നു. മരണത്തില്‍ ഫുട്ബാള്‍ താരങ്ങളും വിവിധ ക്ലബുകളും അനുശോചനമറിയിച്ചു.
Keywords: Gulf News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment