Latest News

45കാരനെ കണ്ണിൽ മുളകുപൊടി വിതറിയ ശേഷം വെട്ടിക്കൊല്ലാൻ ശ്രമം

കാസര്‍കോട്:[www.malabarflash.com] 45കാരനെ കണ്ണിൽ മുളകുപൊടി വിതറിയ ശേഷം വെട്ടിക്കൊല്ലാൻ ശ്രമം. ടിവി സ്റ്റേഷൻ മെഹബൂബ് റോഡിൽ താമസിക്കുന്ന രാമപൂജാരിയുടെ മകൻ മോഹനദാസിന് നേരെയാണ് ശനിയാഴ്ച രാത്രി എട്ടു മണിയോടെ രണ്ടംഗ സംഘത്തിന്റെ അക്രമമുണ്ടായത്.

സംഭവ സമയം മോഹനൻ വീട്ടിൽ തനിച്ചായിരുന്നു. വീടിന്റെ മെയിൻ സ്വിച്ച് ഓഫ് ചെയ്ത ശേഷം അകത്തുകടന്ന സംഘം കണ്ണിൽ മുളകുപൊടി വിതറിയശേഷം വെട്ടുകയായിരുന്നുവെന്ന് കാസര്‍കോട് ജനറൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മോഹനൻ പറഞ്ഞു.

നേരത്തെ സ്‌ഥലസംബന്ധമായ പ്രശ്നത്തിൽ മോഹനൻ പോലീസിൽ പരാതി നൽകിയിരുന്നു. ഇതിന്റെ വൈരാഗ്യത്തിലായിരിക്കാം അക്രമമെന്ന് സംശയിക്കുന്നു.


Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.