ഉദുമ:[www.malabarflash.com] കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഉദുമ യൂണിറ്റിന്റെ നവീകരിച്ച ഓഫീസ് ജില്ലാ പ്രസിഡണ്ട് കെ. അഹമ്മദ് ഷരീഫ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട് അബ്ബാസ് കല്ലട്ര അധ്യക്ഷത വഹിച്ചു.
മരണപ്പെട്ട മെമ്പര്‍മാരായ ആണ്ടി വെടിത്തറക്കാല്‍, കേവീസ് കുമാരന്‍ എന്നിവരുടെ കുടുംബങ്ങള്‍ക്കുള്ള ജില്ലാ കുടുംബ ക്ഷേമ നിധിയില്‍ നിന്നുള്ള സഹായം ജില്ലാ പ്രസിഡണ്ട് വിതരണം ചെയ്തു.
മെമ്പര്‍മാരുടെ മക്കളില്‍ നിന്ന് എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഉന്നത വിജയം നേടിയ കുട്ടികള്‍ക്കുള്ള ഉപഹാരം ജില്ലാ ജനറല്‍ സെക്രട്ടറി ജോസ് തയ്യല്‍ വിതരണം ചെയ്തു. ജയന്‍ മാധവന്‍, യൂണിറ്റ് സെക്രട്ടറി ഹരിഹര സുധന്‍, യൂസഫ് റൊമാന്‍സ് പ്രസംഗിച്ചു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment