കൊച്ചി:[www.malabarflash.com] കോടതികൾ അഭിഭാഷകരുടെ സ്വകാര്യ സ്വത്തല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൊച്ചിയിൽ കേരള പത്രപ്രവർത്തക യൂണിയൻ സംസ്‌ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോടതികൾ രാജ്യത്തിന്റെ സ്വത്താണ്. അവിടെ ആര് കയറണമെന്ന് തീരുമാനിക്കാനുള്ള അധികാരം അഭിഭാഷകർക്കില്ല. ജുഡീഷ്യറിക്ക് ഉള്ള അധികാരം തങ്ങൾക്കുണ്ടെന്ന് അഭിഭാഷകർ തെറ്റിദ്ധരിക്കേണ്ടതില്ല. അഭിഭാഷകരും മാധ്യമപ്രവർത്തകരും പരസ്പരം പോരടിക്കേണ്ടവരല്ലെന്നും മുഖ്യമന്ത്രി ഓർമിപ്പിച്ചു.
കോടതികളിൽ കയറുന്നതിൽ നിന്നും മാധ്യമപ്രവർത്തകരെ തടയുന്നത് മാധ്യമസ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണ്. മാധ്യമ–അഭിഭാഷക തർക്കത്തിൽ ചീഫ് ജസ്റ്റീസുമായി സർക്കാർ ഉണ്ടാക്കിയ ധാരണ പൊളിക്കാൻ ചിലർ ശ്രമിക്കുന്നുണ്ട്. ഇത്തരക്കാരെ ഒറ്റപ്പെടുത്തണം. വിലക്കില്ലാതെ മാധ്യമപ്രവർത്തകർക്ക് കോടതിയിൽ പോകാൻ സാധിക്കണം. അതിരുവിട്ടാൽ അസഹനീയമായി വന്നാൽ നിയമം നടപ്പാക്കാൻ സർക്കാർ ഇടപെടും. ധാരണയുണ്ടാക്കിയ ശേഷവും വെള്ളിയാഴ്ച തിരുവനന്തപുരം വിജിലൻസ് കോടതിയിൽ നിന്നും മാധ്യമപ്രവർത്തകരെ ഇറക്കിവിട്ട നടപടി അംഗീകരിക്കാൻ കഴിയില്ലെന്നും മുഖ്യമന്ത്രി മുന്നിറിയിപ്പ് നൽകി.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ, ഒ.രാജഗോപാൽ എംഎൽഎ, കൊച്ചി മേയർ സൗമിനി ജെയിൻ തുടങ്ങിയ പ്രമുഖർ ഉദ്ഘാടന സമ്മേളനത്തിൽ പങ്കെടുത്തു.

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment