മൂവാറ്റുപുഴ:[www.malabarflash.com] ആനക്കൊമ്പുകള്‍ അനധികൃതമായി കൈവശം വെച്ചെന്ന കേസില്‍ നടന്‍ മോഹന്‍ലാലിനെതിരെ ത്വരിത പരിശോധനയ്ക്ക് മൂവാറ്റുപുഴ വിജിലന്‍സ് കോടതിയുടെ ഉത്തരവ്.
കേസുമായി ബന്ധപ്പെട്ട് മൂവാറ്റുപുഴ വിജിലന്‍സ് കോടതി നേരത്തെ വിശദമായ വാദം കേട്ടതിന്റെ അടിസ്ഥാനത്തിലാണ് വിധി. മോഹന്‍ലാലിന് ആനക്കൊമ്പ് കൈമാറിയവര്‍, മുന്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എന്നിവര്‍ക്കെതിരെയും അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
2012ലാണ് മോഹന്‍ലാലിന്റെ വീട്ടില്‍നിന്ന് നാല് ആനക്കൊമ്പുകള്‍ കണ്ടെടുത്തത്. ആനക്കൊമ്പുകള്‍ താന്‍ വില കൊടുത്ത് വാങ്ങിയവയാണെന്ന മോഹന്‍ലാലിന്റെ വാദം തള്ളിയായിരുന്നു അന്ന് അദ്ദേഹത്തിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്.
ആനക്കൊമ്പ് താന്‍ വിലകൊടുത്തു വാങ്ങിയതാണെന്നായിരുന്നു വനംവകുപ്പ് നടത്തിയ അന്വേഷണ സമയത്തും കോടതിയിലും മോഹന്‍ലാല്‍ വാദിച്ചത്. കേസില്‍ ആനക്കൊമ്പ് കൈമാറിയ തൃശ്ശൂര്‍, തൃപ്പൂണിത്തറ സ്വദേശികളെയടക്കം ചോദ്യം ചെയ്ത ശേഷമായിരുന്നു വനംവകുപ്പ് മോഹന്‍ലാലിനെ കേസില്‍ നിന്ന് ഒഴിവാക്കിയത്.
എന്നാല്‍ ആനക്കൊമ്പ് കൈമാറ്റവും വിലകൊടുത്തു വാങ്ങുന്നതും നിയമപരമല്ലെന്നും ഇത്തരമൊരു നിയമം നിലവിലുണ്ടിായിട്ടും പ്രതി പ്രമുഖനായതിനാല്‍ സര്‍ക്കാര്‍ വഴിവിട്ട് സഹായിക്കുകയായിരുന്നുവെന്നും ഹര്‍ജിക്കാരന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. സാധാരണക്കാര്‍ ഇത്തരം കുറ്റങ്ങളില്‍ പിടിക്കപ്പെട്ടാല്‍ തൊണ്ടി പിടിച്ചെടുക്കുകയും അറസ്റ്റ് ചെയ്യുകയാണ് പതിവ് എന്നാല്‍ സംഭവം നടന്ന് ഇതുവരെ നടപടിയുണ്ടാകാത്തത് കേസ് അട്ടിമറിക്കപ്പെട്ടതിന് തെളിവാണെന്നും ഹര്‍ജിക്കാരന്‍ കോടതിയെ ബോധിപ്പിച്ചു.
ഇത് കോടതി അംഗീകരിച്ച് ത്വരിത പരിശോധന നടത്താന്‍ ഉത്തരവിടുകയായിരുന്നു. തിരുവനന്തപുരം യൂണിറ്റിലെ പ്രത്യേക വിജിലന്‍സ് ഉദ്യോഗസ്ഥന്‍ അന്വേഷണം നടത്തണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment