ഭുവനേശ്വർ:[www.malabarflash.com] ഭുവനേശ്വറിലെ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ 22 പേർ മരിച്ചു. നിരവധി ആളുകൾക്കു പരിക്കേറ്റു.
ഭുവനേശ്വറിലെ ഐഎംഎസ് ആൻഡ് സം ആശുപത്രിയിലെ ഐസിയു യൂണിറ്റിലാണ് തീ പടർന്നത്. ഏഴു മണിയോടെയായിരുന്നു സംഭവം.
ഭുവനേശ്വറിലെ ഐഎംഎസ് ആൻഡ് സം ആശുപത്രിയിലെ ഐസിയു യൂണിറ്റിലാണ് തീ പടർന്നത്. ഏഴു മണിയോടെയായിരുന്നു സംഭവം.
തീപിടിത്തത്തിൽ പുക ഉയർന്നതിനെ തുടർന്ന് ശ്വാസം മുട്ടിയാണ് കൂടുതൽ പേരും മരിച്ചത്. അസ്വസ്‌ഥത അനുഭവപ്പെട്ട 40ൽ അധികം പേരെ സമീപത്തെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇവരിൽ ചിലരുടെ നില ഗുരുതരമാണെന്നാണു റിപ്പോർട്ട്.
ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിനു കാരണമെന്നു സംശയിക്കുന്നു. എന്നാൽ ഇതിനെ സംബന്ധിച്ച് സ്‌ഥിരീകരണമുണ്ടായിട്ടില്ല. ഫയർഫോഴ്സും പോലീസും ചേർന്ന് രക്ഷാപ്രവർത്തനം തുടരുകയാണ്.
ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിനു കാരണമെന്നു സംശയിക്കുന്നു. എന്നാൽ ഇതിനെ സംബന്ധിച്ച് സ്‌ഥിരീകരണമുണ്ടായിട്ടില്ല. ഫയർഫോഴ്സും പോലീസും ചേർന്ന് രക്ഷാപ്രവർത്തനം തുടരുകയാണ്.
Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment