Latest News

കുടുംബശ്രീ യോഗത്തിനിടയില്‍ വീട്ടമ്മ കുഴഞ്ഞ് വീണ് മരിച്ചു

മടിക്കൈ:[www.malabarflash.com] കുടുംബശ്രീ യോഗത്തിനിടയില്‍ വീട്ട മ്മ കുഴഞ്ഞ് വീണ് മരിച്ചു. മടിക്കൈ പെരിയങ്കോട്ടെ കണിയ വീട്ടില്‍ അമ്പുവിന്റെ ഭാര്യ സുശീല(55)യാണ് മരണപ്പെട്ടത്.

ഞായറാഴ്ച വൈകിട്ട് 4 മണിക്കാണ് സംഭവം. വീടിന് തൊട്ടടുത്തുള്ള കുടുംബശ്രീ യോഗത്തില്‍ പങ്കെടുത്തുകൊണ്ടിരുന്ന സുശീലക്ക് പെട്ടെന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും കുഴഞ്ഞ് വീഴുകയുമായിരുന്നു. 

ഉടന്‍ തന്നെ കുടുംബശ്രീ പ്രവര്‍ത്തകരും നാട്ടുകാരും ചേര്‍ന്ന് സുശീലയെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. 

മക്കള്‍: പുഷ്പ, ബിജു, അനീഷ് (ഗള്‍ഫ്), സുനിത, സജിത. സഹോദരങ്ങള്‍: കൃഷ്ണന്‍, മണി, കുഞ്ഞിരാമന്‍, ബാലന്‍, ഓമന, ശാന്ത


Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.