Latest News

കശ്മീരില്‍ സൈനിക വ്യൂഹത്തിന് നേരെ ഭീകരാക്രമണം; ഒരു സൈനികന്‍ കൊല്ലപ്പെട്ടു


ശ്രീനഗര്‍: [www.malabarflash.com] ജമ്മു കശ്മീരിലെ ശ്രീനഗറില്‍ സുരക്ഷാ സേനക്ക് നേരെ ഭീകരാക്രമണം. വെടിവെപ്പില്‍ ഒരു സൈനികന്‍ കൊല്ലപ്പെട്ടു. ഏഴ് സൈനികര്‍ക്ക് പരുക്കേറ്റു. ഇതില്‍ മൂന്ന് പേരുടെ പരുക്ക് ഗുരുതരമെന്നാണ് റിപ്പോര്‍ട്ട്. ശ്രീനഗറിലെ സാകുരക്ക് സമീപമാണ് എസ്എസ്ബി ടീമിനു നേരെ ആക്രമണമുണ്ടായത്. സൈനിക ക്യാംപിലേക്ക് തിരിച്ച സൈനിക വാഹന വ്യൂഹത്തിന് നേരെയാണ് ആക്രമണമുണ്ടായത്. വൈകുന്നേരം ഏഴ് മണിയോടെയാണ് ആക്രമണം നടന്നത്.

സംഭവത്തിനു ശേഷം ഭീകരര്‍ രക്ഷപെട്ടതായാണ് വിവരം. ഭീകരാക്രമണത്തെ തുടര്‍ന്ന് സ്ഥലത്ത് കൂടുതല്‍ സുരക്ഷാസേനയെ വിന്യസിച്ചു. ഉറി ആക്രമണത്തിനു പിന്നാലെ ഇന്ത്യന്‍ സൈന്യം പാകിസ്താനില്‍ നടത്തിയ മിന്നലാക്രമണത്തിന് ദിവസങ്ങള്‍ക്കുള്ളിലാണ് വീണ്ടും സേനയെ ലക്ഷ്യമിട്ട് ആക്രമണം നടന്നിരിക്കുന്നത്. സ്ഥലത്ത് ഭീകരര്‍ക്കായി സൈന്യം തിരച്ചില്‍ ആരംഭിച്ചു.


Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.