പത്തനംതിട്ട: [www.malabarflash.com] തന്റെയും മകളുടെയും അശ്ലീലചിത്രങ്ങള്‍ ഫെയ്‌സ് ബുക്കിലിട്ടയാളെ യുവതി പിന്തുടര്‍ന്ന് പിടിച്ച് പോലീസിലേല്‍പ്പിച്ചു. തിരുവനന്തപുരം സ്വദേശി ഷൈജു സുകുമാരനാണ് പിടിയിലായത്. ഇയാളുടെ സുഹൃത്തുക്കളായ അടൂര്‍, കട്ടപ്പന സ്വദേശികളായ രണ്ടുപേരും പത്തനംതിട്ട പോലീസിന്റെ കസ്റ്റഡിയിലുണ്ട്.
തന്റെയും മകളുടെയും അശ്ലീലചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കുന്നതിനെതിരെ ഏറ്റുമാനൂര്‍ സ്വദേശിനിയായ യുവതി പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിനുപിന്നില്‍ ഷൈജു സുകുമാരനാണെന്ന് അറിഞ്ഞ ശേഷം ഇവര്‍ ഇയാളെ പിന്തുടര്‍ന്നു. വിദേശത്തായിരുന്ന ഷൈജു ഈ മാസം അഞ്ചിനാണ് മുംബൈയിലെത്തിയത്. ഇവിടെ നിന്ന് സുഹൃത്തുക്കള്‍ക്കൊപ്പം ഇയാള്‍ കോട്ടയത്തെ ഗസ്റ്റ് ഹൗസിലെത്തിയെന്ന് അറിഞ്ഞ യുവതി അന്വേഷിച്ചെത്തിയെങ്കിലും കണ്ടെത്താനായില്ല. ഷൈജു പത്തനംതിട്ട ഗസ്റ്റ് ഹൗസിലേക്ക് പോയെന്നറിഞ്ഞ് ഇവര്‍ ഇവിടെയുമെത്തി.
കാണാതെ മടങ്ങുമ്പോള്‍ യാത്രാമധ്യേ പത്തനംതിട്ട റിങ് റോഡില്‍ ഷൈജുവിന്റെ വാഹനം കാണുകയും യുവതി തന്റെ കാര്‍ ഇതിനു കുറുകെയിട്ട് പോലീസില്‍ വിവരമറിയിക്കുകയുമായിരുന്നു.
കോഴഞ്ചേരി സ്വദേശിനിയായ മറ്റൊരു യുവതി കഴിഞ്ഞ ദിവസം ഫെയ്‌സ് ബുക്കിലൂടെ ആത്മഹത്യാഭീഷണി മുഴക്കിയിരുന്നു. ഇവരെയും സോഷ്യല്‍ മീഡിയയിലൂടെ അശ്ലീലത്തോടെ അവതരിപ്പിച്ചെന്നാണ് പരാതി. പോലീസ് നടപടിയെടുക്കാത്തതിനാണ് ഇവര്‍ ആത്മഹത്യ ചെയ്യുമെന്ന് പരസ്യപ്പെടുത്തിയത്. ഈ കേസിലും പിടിയിലായ ഷൈജു സുകുമാരന്‍ തന്നെയാണ് പ്രതിയെന്ന് പോലീസ് പറഞ്ഞു.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment