Latest News

മൂന്നുവര്‍ഷം മുമ്പ് ഗള്‍ഫിലേക്ക് പോയ യുവാവിനെ ദുരൂഹ സാഹചര്യത്തില്‍ കാണാതായി

കാഞ്ഞങ്ങാട്:[www.malabarflash.com] മൂന്നുവര്‍ഷം മുമ്പ് ഗള്‍ഫിലേക്ക് പോയ ഗൃഹനാഥനെ കാണാതായതുമായി ബന്ധപ്പെട്ട് ഭാര്യ ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കി.

ഹൊസ്ദുര്‍ഗ് കടപ്പുറം കണ്ടത്തില്‍ യു പി സ്‌കൂളിന് സമീപം അക്കരമ്മല്‍ ഹൗസില്‍ താമസിക്കുന്ന കെ എച്ച് മറിയമാണ് പരാതിയുമായി രംഗത്തെത്തിയത്. മറിയത്തിന്റെ ഭര്‍ത്താവ് ചേരക്കാടത്ത് മുത്തലിബ് മൂന്ന് വര്‍ഷം മുമ്പ് ഹൊസ്ദുര്‍ഗ് കടപ്പുറത്തുള്ള കുടുംബ വീട്ടില്‍ നിന്ന് ഗള്‍ഫിലേക്ക് പോയതാണ്. 

അബൂദാബിയില്‍ കപ്പലില്‍ ജോലി ചെയ്ത് വന്ന മുത്തലിബ് അവിടെ നിന്നും മൂന്നുമാസം കൂടുമ്പോള്‍ നാട്ടില്‍ വരാറുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ യുവാവിനെ കുറിച്ച് യാതൊരു വിവരവുമില്ലെന്നാണ് മറിയം പരാതിയില്‍ വ്യക്തമാക്കിയിട്ടുള്ളത്.
ഇതിനിടയില്‍ കാരാട്ടുവയലില്‍ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന ഒരു സ്ത്രീയുമായി മുത്തലിബിന് ബന്ധമുണ്ടായിരുന്നുവെന്നും ഈ അടുത്ത കാലത്ത് ഹൊസ്ദുര്‍ഗ് ജുമാമസ്ജിദ് പരിസരത്ത് വെച്ച് ഈ സ്ത്രീ തന്നോട് മോശമായി പെരുമാറിയെന്നും മറിയം പറയുന്നു. 

ഭര്‍ത്താവിന്റെ യാതൊരു വിവരവും അറിയാത്തതിനാല്‍ താനും മക്കളും കണ്ണീരിലാണെന്നും ഭര്‍ത്താവിനെ കണ്ടെത്തി തരണമെന്നും ആവശ്യപ്പെട്ടാണ് പോലീസില്‍ മറിയം പരാതി നല്‍കിയത്.


Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.