ഉദുമ:[www.malabarflash.com]രക്ത ദാനം ജീവദാനം എന്ന സന്ദേശവുമായി ഉദുമയിലെ ഒരുകൂട്ടം ഉദ്യോഗാര്ഥികളും നാട്ടുകാരും സന്മനസോടെ രക്തദാനം നല്‍കി മാതൃക കാട്ടുകയും അതിലുപരി രക്തദാനത്തിന്റെ ഗുണങ്ങള്‍ മറ്റുള്ളവരില്‍ എത്തിക്കുകയും ചെയ്തു.
ആരോഗ്യ വകുപ്പിന്റെ രക്തദാനത്തിനായുള്ള സഞ്ചരിക്കുന്ന ബസ്സില്‍വെച്ചാണ് രക്തദാനം നടത്തിയത്. ഉദുമയില്‍ ഇത് ആദ്യമായാണ് ഇത്തരം ഒരു പരിപാടി സംഘടിപ്പിച്ചത്. രക്തദാനത്തിലൂടെ ദാതാവിന് ആരോഗ്യപരമായി യാതൊരുതരത്തിലും പ്രശ്‌നങ്ങള്‍ ഉണ്ടാവില്ല എന്ന അവബോധം മറ്റുള്ളവരിലേക്ക് എത്തിക്കാനും ഇതിലൂടെ സാധിച്ചു.
പൊതുസ്ഥലത്തു വെച്ച് നടന്ന ഈ ചടങ്ങിലൂടെ രക്തദാനത്തിന്റെ പ്രാധാന്യവും അവബോധവും യുവതലമുറയിലേക്ക് എളുപ്പത്തില്‍ എത്തിക്കാന്‍ കഴിഞ്ഞു. കാസര്‍കോട് ജനറല്‍ ആശുപത്രി ബ്ലഡ് ബാങ്ക് സഹകരണത്തോടെ ഉദുമ ഹയര്‍സെക്കണ്ടറി എന്‍ എസ് എസ് യൂണിറ്റും നാസ്‌ക് നാലാംവാതുക്കല്‍ ക്ലബും ചേര്‍ന്നാണ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചത്.
ഉദുമ പഞ്ചായത് പ്രസിഡന്റ് കെ എ മുഹമ്മദാലി ക്യാമ്പ് ഉത്ഘാടനം ചെയുതു. സ്‌കൂള്‍ പി ടി എ പ്രസിഡന്റ് ചന്ദ്രന്‍ കൊക്കാല്‍ അദ്യക്ഷത വഹിച്ചു. അധ്യപകരായ അയ്യപ്പന്‍, ധനഞ്ജയന്‍ എന്നിവര്‍ സംസാരിച്ചു. പ്രിന്‍സിപ്പാള്‍ കെ വി അഷ്റഫ് സ്വാഗതവും ക്ലബ് സെക്രട്ടറി ആരിസ് നന്ദിയും പറഞ്ഞു. എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍ സി പി അഭിരാം, ക്ലബ് ഭാരവാഹികളായ അഷ്‌കര്‍, ശറഫുദ്ധീന്‍, എന്‍ എസ് എസ് വളണ്ടിയര്‍മാര്‍ ക്യാമ്പിന് നേതൃത്വം നല്‍കി .
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment