കാസര്‍കോട്: [www.malabarflash.com] വെള്ളിയാഴ്ച വൈകിട്ട് കാണാതായ പെരുമ്പള സ്വദേശിയുടെ മൃതദേഹം ചന്ദ്രഗിരിപ്പുഴയില്‍ തളങ്കര ഹാര്‍ബറിനടുത്ത് കണ്ടെത്തി. പെരുമ്പള തൊട്ടിയിലെ പവിത്ര(45)ന്റെ മൃതദേഹമാണ് ഞായറാഴ്ച ഉച്ചയോടെ തളങ്കര പുഴയുടെ തീരത്ത് കണ്ടത്.
വെള്ളിയാഴ്ച വൈകിട്ട് കപ്പണയടുക്കം ചെറുവാക്കോട്ടെ തറവാട് വീട്ടില്‍ പോയ പവിത്രന്‍ അവിടെ നിന്നും ചന്ദ്രഗിരിപ്പുഴ കടവിലേക്ക് പോയിരുന്നു. പിന്നീട് ചെരിപ്പും പേഴ്‌സും പുഴക്കരയില്‍ കണ്ടെത്തി. പവിത്രനെ അവിടെയെല്ലാം അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. പുഴയില്‍ ചാടിയതായി സംശയമുള്ളതിനാല്‍ വിദ്യാനഗര്‍ പോലീസും ഫയര്‍ഫോഴ്‌സും രണ്ട് ദിവസം തിരച്ചില്‍ നടത്തിയിരുന്നു. ടിപ്പര്‍ ലോറി ഡ്രൈവറാണ് പവിത്രന്‍. ചെറുവാക്കോട്ടെ കണ്ണന്റെ മകനാണ്.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment