Latest News

തെങ്ങിന്‍ മുകളില്‍ മൊബൈല്‍ ടവര്‍; പ്രതിഷേധവുമായി നാട്ടുകാര്‍


തൃശൂര്‍: [www.malabarflash.com] നിയമക്കുരുക്കുകള്‍ മറികടന്നു മൊബൈല്‍ ടവര്‍ സ്ഥാപിക്കാനുള്ള കുറുക്കുവഴിയുമായി സ്വകാര്യ കമ്പനികള്‍. തൃശൂര്‍ പുല്ലഴിയില്‍ തെങ്ങിന്‍ മുകളിലാണു ടവര്‍ സ്ഥാപിച്ചിരിക്കുന്നത്. 

കോര്‍പ്പറേഷന്റെ അനുമതിയില്ലാതെ സ്ഥാപിച്ചിരിക്കുന്ന ടവറിനെതിരെ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തി.

തെങ്ങിന്‍ മുകളില്‍ തേങ്ങകള്‍ക്കൊപ്പമാണ് മൊബൈല്‍ ടവറിന്റെ റിസീവര്‍ വച്ചിരിക്കുന്നത്. സമീപത്തെ തെങ്ങുകളില്‍ മറ്റ് ഉപകരണങ്ങളും. സ്വകാര്യകമ്പനിയുടെ 4ജി ടവറാണ് കോണ്‍ക്രീറ്റ് കെട്ടിടവും ഇരുമ്പ് ടവറുമൊക്കെ ഉപേക്ഷിച്ചു തെങ്ങില്‍ കയറിയത്. തൃശൂര്‍ പുല്ലഴിയിലാണ് ഈ കാഴ്ച. മൊബൈല്‍ ടവര്‍ സ്ഥാപിക്കാന്‍ കെട്ടിടം വേണമെങ്കില്‍ തദേശസ്ഥാപനങ്ങളുടെ അനുമതി വേണം. പ്രാദേശിക എതിര്‍പ്പു മൂലം പലപ്പോഴും അതു ലഭിക്കാറില്ല. തെങ്ങിന്‍ മുകളിലാവുമ്പോള്‍ കെട്ടിടം വേണ്ടാത്തതിനാല്‍ അനുമതിയും വേണ്ട. അങ്ങിനെയാണു തൃശൂര്‍ കോര്‍പ്പറേഷന്റെ അനുമതിയില്ലാതെ തെങ്ങില്‍ ടവര്‍ സ്ഥാപിച്ചത്.

ജനവാസമേഖലയിലെ മൊബൈല്‍ ടവറിന് 30 മീറ്റര്‍ ഉയരം വേണമെന്നാണു നിയമം. തെങ്ങിലെ ടവറിനു കഷ്ടിച്ച് 10 മീറ്ററേ ഉയരമുള്ളു. വൈദ്യുതി ഉപയോഗത്തിനു കെഎസ്ഇബിയുടെ അനുമതിയും വാങ്ങിയിട്ടില്ല. അങ്ങിനെ ടവര്‍ തെങ്ങുകയറിയത് നിയമം ലംഘിച്ചാണ്.

ഒരു സുപ്രഭാതത്തില്‍ തെങ്ങില്‍ ടവര്‍ കണ്ട് ഞെട്ടിയ നാട്ടുകാര്‍ അതു താഴെയിറക്കാനായി പൗരസമിതി രൂപീകരിച്ചു സമരത്തിനൊരുങ്ങുകയാണ്.


Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.