Latest News

ഐ.എന്‍.എല്‍ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി അഡ്വ. അലാവുദ്ദീന്‍ അന്‍സാരി അന്തരിച്ചു

ഹൈദരാബാദ്:[www.malabarflash.com] ഐ.എന്‍.എല്‍ സ്ഥാപക നേതാക്കളിലൊരാളും അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയുമായ അഡ്വ. അലാവുദ്ദീന്‍ അന്‍സാരി (64) ഹൈദരാബാദില്‍ നിര്യാതനായി. 

ഇബ്രാഹീം സുലൈമാന്‍ സേട്ടുവിനോടൊപ്പം ഇന്ത്യന്‍ നാഷനല്‍ ലീഗ് സ്ഥാപിക്കാന്‍ മുന്‍നിരയില്‍ പ്രവര്‍ത്തിച്ചയാളായിരുന്നു. ആന്ധ്രയില്‍ ഐ.എന്‍.എല്ലിന്റെ പ്രഥമ സംസ്ഥാന പ്രസിഡന്റുമായിരുന്നു.

ഓള്‍ ഇന്ത്യ മില്ലി കൗസില്‍, പേഴ്‌സനല്‍ ലോബോര്‍ഡ്, തെലുങ്കാന ലിബറേഷന്‍ കൗണ്‍സില്‍ അംഗം, ഓള്‍ ഇന്ത്യ മജ്‌ലിസെ മുശാവറ അംഗം തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചു. അറിയപ്പെടുന്ന അഭിഭാഷകനുമായിരുന്നു. 

നിര്യാണത്തില്‍ ഐ.എന്‍.എല്‍ അഖിലേന്ത്യ പ്രസിഡന്റ് പ്രഫ. മുഹമ്മദ് സുലൈമാന്‍, ജനറല്‍ സെക്രട്ടറി അഹമ്മദ് ദേവര്‍കോവില്‍ എന്നിവരും ഐ.എന്‍.എല്‍ സംസ്ഥാന കമ്മിറ്റിയും അനുശോചിച്ചു.


Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.