
കാഞ്ഞങ്ങാട്:[www.malabarflash.com] കോളേജ് വിദ്യാര്‍ത്ഥിനിയെ കാണാതായി. രാജപുരം ടെന്‍ത് പയസ് കോളേജിലെ വിദ്യാര്‍ത്ഥിനിയും വെള്ളിക്കോത്തിനടുത്ത കാരക്കുഴി സ്വദേശിനിയുമായ മഞ്ജു(18)വിനെയാണ് കാണാതായത്.
തിങ്കളാഴ്ച പതിവ് പോലെ കോളേജിലേക്ക് പോകാന്‍ വീട്ടില്‍ നിന്നിറങ്ങിയതാണ്.
പിന്നീട് മഞ്ജു തിരിച്ച് വീട്ടിലെത്തിയില്ല. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ മഞ്ജു ഒരു കാറില്‍ കയറി പോകുന്നതായി കണ്ടതായി സൂചനയുണ്ട്.
പിന്നീട് മഞ്ജു തിരിച്ച് വീട്ടിലെത്തിയില്ല. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ മഞ്ജു ഒരു കാറില്‍ കയറി പോകുന്നതായി കണ്ടതായി സൂചനയുണ്ട്.
പുല്ലൂര്‍ കൊടവലം സ്വദേശി വിനോദ് എന്ന യുവാവും നാട്ടില്‍ നിന്ന് അപ്രത്യക്ഷനായിട്ടുണ്ടെന്നും മഞ്ജു വിനോദിനോടൊപ്പം നാടുവിട്ടതാണെന്നും സംശയിക്കുന്നതായി പെണ്‍കുട്ടിയുടെ പിതാവ് മാധവന്‍ ഹൊസ്ദുര്‍ഗ് പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ഹൊസ്ദുര്‍ഗ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment