Latest News

ഭാഗപത്ര രജിസ്‌ട്രേജന്‍ നിരക്ക് വര്‍ധന കുറയ്ക്കും: മന്ത്രി തോമസ് ഐസക്ക്


തിരുവനന്തപുരം: [www.malabarflash.com] കുടുംബാംഗങ്ങള്‍ തമ്മിലുള്ള ഭാഗപത്ര കൈമാറ്റത്തിനുള്ള വര്‍ധിപ്പിച്ച നികുതി കുറയ്ക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്ക്. ഭാഗപത്രം, ദാനം, ഒഴിമുറി, ധനനിശ്ചയം എന്നിവയ്ക്ക് വര്‍ധിപ്പിച്ച നിരക്കിലാണ് സര്‍ക്കാര്‍ ഇളവ് വരുത്തുന്നത്.നിയമസഭയില്‍ ധനകാര്യ ബില്ലിന്റെ ചര്‍ച്ചയ്ക്ക് മറുപടി പറയവേയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

കുടംബാംഗങ്ങള്‍ തമ്മില്‍ നടത്തുന്ന ഭൂമി കൈമാറ്റങ്ങളുടെ മുദ്രപത്ര നിരക്കിലും രജിസ്‌ട്രേഷന്‍ ഫീസിലും ഏര്‍പ്പെടുത്തിയ വര്‍ധന വലിയ വിമര്‍ശനമുണ്ടാക്കിയ സാഹചര്യത്തിലാണ് ഇളവിന് സര്‍ക്കാര്‍ ആലോചിക്കുന്നത്. പുതിയ നിരക്ക് പ്രാബല്യത്തില്‍ വന്നതോടെ സ്ഥലകൈമാറ്റം അടക്കമുള്ള കാര്യങ്ങള്‍ ഏറെക്കുറെ നിലച്ച നിലയിലും ആയിരുന്നു. ഈ സാഹചര്യത്തിലാണ് ധനകാര്യ ബില്ല് അവതരണത്തിനിടെ ചോദ്യം ഉയര്‍ന്നത്. ഇതേതുടര്‍ന്നാണ് ധനമന്ത്രി ഇക്കാര്യത്തില്‍ ഇടപെട്ടത്.

അതേസമയം, യു.ഡി.എഫ് ഭരണകാലത്തെ അതേ നിരക്ക് പുന:സ്ഥാപിക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യമെങ്കിലും ഇതിനോട് ധനമന്ത്രിയ്ക്ക് യോജിപ്പില്ലെന്നാണ് സൂചന.


Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.