കാസർകോട്:[www.malabarflash.com] ഭരണഘടന അനുശാസിക്കുന്ന മൗലികാവശ്യങ്ങള്‍ക്ക് വിരുദ്ധമായി ഏക സിവില്‍ കോഡ് നടപ്പാക്കാനും അര്‍.എസ്.എസ് അജണ്ട അടിച്ചേല്‍പ്പിക്കാനും ശ്രമിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നടപടി മൗലികവകാശത്തിനെതിരെയുള്ള കടന്നുകയറ്റമാണന്ന് എസ് വൈ എസ് ജില്ലാ വൈസ് പ്രസിഡന്റ് അബ്ബാസ് ഫൈസി പുത്തിഗെ അഭിപ്രായപ്പെട്ടു .
എസ് വൈ എസ് മുൻസിപ്പൽ കമീറ്റി പുതിയ ബസ്റ്റാന്റ് ഒപ്പ് മരചുവട്ടിൽ സംഘടിപ്പിച്ച പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം,
എസ് വൈ എസ് മുൻസിപ്പൽ പ്രസിഡന്റ് കെ.എം സൈനുദ്ധീൻ ഹാജി കൊല്ലമ്പാടി അദ്ധ്യക്ഷത വഹിച്ചു ജനറൽ സെക്രട്ടറി ഹാരിസ് ദാരിമി ബെദിര സ്വാഗതം പറഞ്ഞു, എസ് വൈ എസ് ജില്ലാ ജനറൽ സെക്രട്ടറി അബ്ബാസ് ഫൈസി, അഡ്വ ഹനീഫ് ഹുദവി ദേലംപാടി പ്രഭാഷണം നടത്തി,


No comments:
Post a Comment