കാസര്‍കോട്: [www.malabarflash.com] ഉളിയത്തടുക്കയില്‍ പെട്ടിക്കട പെട്രോളൊഴിച്ച് കത്തിച്ചു. ഹിദായത്ത്‌നഗര്‍, ജയ്മാതാ സ്‌കൂളിനു സമീപത്തെ സലാഹുദ്ദീന്റെ കടയാണ് അഗ്‌നിക്കിരയായത്. ബുധനാഴ്ച രാത്രി 12 മണിയോടെയാണ് സംഭവം. വിവരമറിഞ്ഞ് ഫയര്‍ഫോഴ്‌സ് എത്തുമ്പോഴേയ്ക്കും കട പൂര്‍ണ്ണമായും കത്തിയിരുന്നതായി പറയുന്നു.
രണ്ട് ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി പോലീസ്് പറഞ്ഞു. അക്രമികളെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ആരംഭിച്ചു. അക്രമത്തിനു പിന്നില്‍ ആരാണെന്നു വ്യക്തമല്ല. ഒരാള്‍ കടയുടെ സമീപത്തു നിന്നു ഓടിപ്പോകുന്നതായി കണ്ടിരുന്നുവെന്ന മൊഴിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment