Latest News

കൊച്ചിയില്‍ വിമാനമിറക്കാനുള്ള ശ്രമങ്ങള്‍ പാളി; ഏഴാം തവണ തിരുവനന്തപുരത്ത് കണ്ണുമടച്ചിറക്കി


തിരുവനന്തപുരം: [www.malabarflash.com] യാത്രാവിമാനം നിലത്തിറക്കാനുള്ള ആറു ശ്രമവും പരാജയപ്പെട്ടതിനെ തുടര്‍ന്ന് ഏഴാം തവണ പൈലറ്റ് കണ്ണുംപൂട്ടി വിമാനം ലാന്‍ഡ് ചെയ്യിപ്പിച്ചു. തിരുവനന്തപുരം വിമാനത്താവളത്തിലാണ് സംഭവം. നെടുമ്പാശേരി വിമാനത്താവളത്തില്‍ ഇറക്കേണ്ട വിമാനമാണ് ആറു ശ്രമത്തിനൊടുവില്‍ ഏഴാംവട്ടം രണ്ടും കല്‍പ്പിച്ച് തിരുവനന്തപുരം വിമാനത്താവളത്തില്‍ ഇറക്കിയത്. ഇരു വിമാനത്താവളങ്ങളിലുമായി ആറു തവണ വിമാനം റണ്‍വേയിലിറക്കാന്‍ ശ്രമിച്ചെങ്കിലും പ്രതികൂല കാലാവസ്ഥ കാരണം നടന്നില്ല. ലാന്‍ഡിങ്ങിന് ഇടം തേടി തുടര്‍ച്ചയായി പറന്ന് വിമാനത്തിലെ ഇന്ധനവും തീര്‍ന്നതോടെ ഗത്യന്തരമില്ലാതെ പൈലറ്റ് വിമാനം തിരുവനന്തപുരത്ത് ഇറക്കുകയായിരുന്നു. വ്യോമയാന മേഖലയില്‍ ഇത്തരം സംഭവം അപൂര്‍വമാണ്.

2015 ഓഗസ്റ്റ് 17 നുണ്ടായ സംഭവം ഇപ്പോഴാണ് പുറത്തായത്. ദോഹയില്‍നിന്ന് കൊച്ചിയിലേക്കുള്ള ജെറ്റ് എയര്‍വെയ്‌സിന്റെ ബോയിങ് 737 വിമാനമാണ് വന്‍ അപകടത്തില്‍നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. ഇതേക്കുറിച്ച് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ അന്വേഷണവും നടത്തിയിരുന്നു. വന്‍ അപകടം വരുത്തിവയ്ക്കാവുന്ന നീക്കം എന്നാണ് ഡിജിസിഎ സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഇതേക്കുറിച്ച് വിവരിക്കുന്നത്.

സംഭവത്തിന്റെ ഗുരുതരാവസ്ഥ വ്യക്തമാക്കാന്‍ വിമാനത്തിന്റെ കോക്പിറ്റില്‍നിന്നുള്ള വോയ്‌സ് റെക്കോര്‍ഡറിലെ ശബ്ദവും റിപ്പോര്‍ട്ടില്‍ ഉദ്ധരിച്ചിട്ടുണ്ട്. റണ്‍വേ എവിടെയാണെന്ന് കാണാമോ എന്ന് ഒന്നാം ഓഫിസര്‍ ചോദിക്കുമ്പോള്‍, കണ്ണടച്ച് ഇറക്കാന്‍ പോകുന്നെന്നാണ് കമാന്‍ഡറുടെ മറുപടി. വിമാനത്തില്‍ കുറച്ച് ഇന്ധനമേ അവശേഷിച്ചിരുന്നുള്ളൂ എന്നതിനാല്‍ പൈലറ്റിന് മറ്റു മാര്‍ഗമില്ലായിരുന്നെന്നും ഡിജിസിഎ റിപ്പോര്‍ട്ടിലുണ്ട്. ലാന്‍ഡ് ചെയ്യുമ്പോള്‍ വിമാനത്തില്‍ ആകെ 349 കിലോ ഇന്ധനമായിരുന്നു ബാക്കിയുണ്ടായിരുന്നത്. കൊച്ചിയില്‍ ആദ്യം ലാന്‍ഡിങ്ങിന് ശ്രമിക്കുമ്പോള്‍ ഉണ്ടായിരുന്നത് 4,844 കിലോ ഇന്ധനവും.


Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.