കാഞ്ഞങ്ങാട്:[www.malabarflash.com] കൊല്ലം കടപ്പാക്കടയിൽ നടന്ന 45 - മത് സംസ്ഥാന കേരള പോലീസ് മീററിൽ കബഡി മത്സരത്തിൽ കാസർകോട് ജില്ല ജേതാക്കളായി. ഇടുക്കിയെ 17 നെ തിരെ 42 പോയിന്റിനാണ് കാസർകോട് ജില്ല പരാജയപെടുത്തിയത്.
ടീമംഗങ്ങൾക്ക് കഴിഞ്ഞ ദിവസം രാവിലെ കാഞ്ഞങ്ങാട് റെയിൽവെ സ്റ്റേഷനിൽ വിവിധ സംഘടനകളുടെയും പോലീസിന്‍റെയും നേതൃത്വത്തില്‍ സ്വീകരണം നൽകി. സ്വീകരണത്തിന് ഡി.വൈ.എസ്.പി കെ.ദാമോദരൻ, സി.ഐ.സി.കെ.സുനിൽ കുമാർ എസ്.ഐമാരായ ജയ ചന്ദ്രൻ, ചന്ദ്രൻ ട്രാഫിക്ക് എസ്.ഐ രവീന്ദ്രൻ, പോലീസ് അസോസിേയേഷന്‍ ജില്ലാ സെക്രട്ടറി പി.മഹേഷ്, ശംസുദ്ദിൻ പാലക്കി, ജില്ലാ പഞ്ചഗുസ്തി അസോസിയേഷൻ ഭാരവാഹികളായ എം.വി.പ്രദീഷ്, സുരേഷ് മോഹർ അമ്പുജൻ അലാമിപ്പള്ളി. എന്നിവർ സംബന്ധിച്ചു.
കല്ലായി അബൂബക്കറാണ് ടീം ക്യാപ്റ്റൻ പി.സജിത്ത്, വിനോദ് കുട്ടി, ഷുക്കൂർ ചന്തേര, സന്തോഷ് വെള്ളരിക്കുണ്ട് ,സുശോദ് മഞ്ചേശ്വരം, എ.ആർ ക്യാമ്പിലെ കുമാർ, സുധീഷ്, രതീഷ്, സുമേഷ് അനീഷ് സുധീഷ്, എന്നിവരാണ് മറ് ടീമംഗങ്ങൾ.

Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment