തൃക്കരിപ്പൂര്‍:[www.malabarflash.com] വലിയപറമ്പ ഗ്രാമ പഞ്ചായത്ത് ഭരണ സമിതിയില്‍ ലീഗ് കോണ്‍ഗ്രസ് പടല പിണക്കം ശക്തമാവുന്നു. വെള്ളിയാഴ്ച ചേര്‍ന്ന പഞ്ചായത്ത് ബോര്‍ഡ് യോഗം കോണ്‍ഗ്രസ് മെമ്പര്‍മാര്‍ ബഹിഷ്‌ക്കരിച്ചു. ഇതോടെ മുന്നണിയിലെ അസ്വാരസ്യങ്ങള്‍ മറ നീക്കി പുറത്തു വന്നിരിക്കുകയാണ്.
തമ്മിലടി മൂലം പഞ്ചായത്ത് ഭരണം നഷ്ടപ്പെടുത്തിയ കഴിഞ്ഞ യു.ഡി.എഫ് ഭരണ സമിതിയുടെ പാതയിലൂടെയാണ് നിലവിലെ ഭരണ സമിതിയും പോകുന്നതെന്ന സൂചനയാണ് വലിയപറമ്പില്‍ കാണുന്നത്. പഞ്ചായത്ത് യു.ഡി.എഫ കമ്മറ്റിയില്‍ ഉണ്ടായ അസ്വസ്ഥതകള്‍ ഇതുവരെയായും പരിഹരിക്കാന്‍ കഴിഞ്ഞില്ലന്നതിന്റെ വ്യക്തമായ തെളിവാണ് ബോര്‍ഡ് മീറ്റിംഗില്‍ ഉണ്ടായ സംഭവങ്ങള്‍.
അടുത്ത വര്‍ഷത്തെ പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ടുള്ള സുപ്രധാന ഭരണ സമിതി യോഗമാണ് പഞ്ചായത്തില്‍ നടന്നത്. ഇതില്‍ സി.പി.എമ്മിന്റെ ആറും ലീഗിന്റെ മൂന്ന് മെമ്പര്‍മാരും മാത്രമാണ് പങ്കെടുത്തത്. ഭരണ സമിതിയുമായി ബന്ധപ്പെട്ട പല സുപ്രധാന തീരുമാനങ്ങളും കോണ്‍ഗ്രസ്സ് മെമ്പര്‍മാരെ അറിയിക്കുന്നില്ലെന്ന് ചൂണ്ടി കാട്ടിയാണ് കോണ്‍ഗ്രസ് ബോര്‍ഡ് യോഗം ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചത്.

കഴിഞ്ഞ ബോര്‍ഡ് യോഗത്തില്‍ പ്രസിഡണ്ട് ഉള്‍പ്പടെ മൂന്ന് ലീഗ് അംഗങ്ങള്‍ സ്ഥലത്തില്ലാത്തതിനാല്‍ ഇടത് അംഗങ്ങള്‍ ഇറങ്ങി പോകുന്ന സ്ഥിതിയുണ്ടായിരുന്നു. ഇതിനുള്ള കോണ്‍ഗ്രസിന്റ മറുപടിയായി വേണം യോഗം ബഹിഷ്‌കരണത്തെ കാണാന്‍.
സംഭവമറിഞ്ഞ് വാര്‍ത്ത റിപ്പോര്ട്ട് ചെയ്യാന്‍ എത്തിയ മാധ്യമ പ്രവര്‍ത്തകരെ ദൃശ്യം പകര്‍ത്തുന്നത് തടയാനും ലീഗിന്റെ ഒരു വനിത മെമ്പര്‍ ശ്രമിക്കുകയുണ്ടായി.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment