പ്രിയപ്പെട്ട ലാലേട്ട
വലിയ സിനിമ ഭ്രാന്തൊന്നും ഇല്ലാത്ത ആളാണ് ഞാന്‍
ഒരിക്കല്‍പോലും തിയറ്ററില്‍ ടിക്കറ്റിന് വേണ്ടി ക്യൂനിന്നിട്ടുമില്ല
മമ്മുട്ടിയാണോ മോഹന്‍ലാലാണോ നല്ല നടനെന്ന് ചോദിച്ചാല്‍
എനിക്ക് ഉത്തരം പറയാനും കഴിയില്ല, കാരണം
നിങ്ങളുടെ അഭിനയത്തെക്കുറിച്ച് ഞാന്‍ ആഴത്തില്‍ പഠനം നടത്തിയിട്ടുമില്ല..
പക്ഷെ, മോഹനന്‍ലാലെന്ന നല്ല മനുഷ്യന്റെ സാമുഹിക വിഷയങ്ങളിലുള്ള
ഇടപെടല്‍ ഞാന്‍ പലപ്പോഴും ശ്രദ്ധിക്കാറുണ്ട്
നിങ്ങളുടെ ബ്ലോഗ് സ്ഥിരമായി വായിക്കുന്ന ഒരാളുകൂടിയാണ് ഞാന്‍
ഒരു കുട്ടിയെ അവന്റെ മാതാപിതാക്കള്‍ ക്രൂരമായി അക്രമിച്ചപ്പോള്‍
മൃഗീയം എന്ന് ഞാന്‍ അതിനെ വിശേഷിപ്പിക്കില്ല, കാരണം മൃഗങ്ങള്‍ക്ക്
മനുഷ്യനെപോലെ അത്ര ക്രൂരമായി പെരുമാറാനാവില്ല എന്ന് നിങ്ങള്‍
ബ്ലോഗില്‍ കുറിച്ച ആ വരി എന്നെ ഒരുപാട് ആകര്‍ഷിച്ചിരുന്നു...
അമ്മയെ ജീവന് തുല്യം സ്‌നേഹിക്കുന്ന ഒരു മകനാണ് താങ്കള്‍
നിങ്ങള്‍ പോകുന്ന വലിയ വേദിയിലേക്കൊക്കെ അമ്മയെയും കൊണ്ട്
പോകുമ്പോള്‍ ആ നല്ല മകനെ ബഹുമാനത്തോടെ നോക്കി നിന്നിട്ടുണ്ട്
പക്ഷെ, ലാലേട്ട
നോട്ട് വിഷയത്തില്‍ കഴിഞ്ഞ ദിവസം നിങ്ങള്‍ ബ്ലോഗിലെഴുതിയ
ആ അഭിപ്രായം ഒട്ടും ശരിയായില്ല
ബീവറേജിനുമുന്നിലും സിനിമ തിയറ്ററിലും പരാതിയില്ലാതെ ക്യൂ
നില്‍ക്കുന്ന നമുക്ക് എന്തുകൊണ്ട് ബാങ്കിന് മുന്നില്‍ വരി നില്‍ക്കാന്‍
കഴിയുന്നില്ല എന്നായിരുന്നല്ലോ നിങ്ങള്‍ ചോദിച്ചത്
സര്‍
ഇന്ന് വരെ ഞങ്ങള്‍ ഒരു ബീവറേജിന്റെ മുന്നിലും വരി നിന്നിട്ടില്ല
മാനവും മര്യാദയുമില്ലാത്ത മുഴുകുടിയന്മാരുമായി ഞങ്ങളെ താരതമ്യം
ചെയ്യരുത്
എത്രവേണമെങ്കിലും കുടിച്ചുമറിഞ്ഞോട്ടെ
പക്ഷെ, നല്ല ആളുകളെ കള്ളുകുടിയന്മാരുമായി ചേര്‍ത്തുവായിക്കരുത്
ബീവറേജ് എന്നൊക്കെ പറയുമ്പോള്‍ ചിലര്‍ക്ക്
അത് രോമാഞ്ചം ഉണ്ടാക്കുന്നുണ്ടാകാം
പക്ഷെ, ഞങ്ങളെപോലുള്ള വലിയൊരു വിഭാഗം ആളുകള്‍ക്ക്
അത് വെറുപ്പിന്റെ ഇടമാണ്
നിങ്ങളുടെ അഭിനയ മികവ് കണ്ട് കയ്യടിക്കുന്ന എത്രയോ അമ്മമാരുടെ
ശാപവാക്കുകള്‍ വീണ് വികൃതമായ കേന്ദ്രമാണത്
സര്‍പകല്‍ മുഴുവന്‍ പണിയെടുത്ത് വീട്ടിലേക്ക്
ഒരു കിലോ അരിപോലും കൊണ്ടുപോകാതെ
ആ കാശിനെ ബീവറേജില്‍ കൊണ്ട് പോയി
കുപ്പി വാങ്ങുന്നവനും
കഠിനാധ്വാനം ചെയ്ത് സമ്പാദിച്ച
പണത്തെ കുടുംബം പോറ്റാന്‍ വേണ്ടി
മാറ്റിവെച്ച് അതിന്റെ നല്ല നോട്ടിന് വേണ്ടി
ബാങ്ക് മുറ്റത്ത് വരി നില്‍ക്കുന്നവനും
എങ്ങനെയാണ് സര്‍ തുല്യരാവുന്നത്...
ലാലേട്ട...

നിങ്ങള്‍ക്കൊന്നും പാവങ്ങളുടെ സങ്കടം മനസിലായിട്ടില്ല
ആകെ സമ്പാദ്യമായിട്ട് ആയിരവും അഞ്ഞൂറും കയ്യിലുള്ളവനോട്
ഒരു സുപ്രഭാതത്തില്‍ അതിന് വിലയില്ലെന്ന് പറഞ്ഞാല്‍
എന്തായിരിക്കും അവസ്ഥ.
നാളെ സിനിമയില്‍ അഭിനയിക്കേണ്ടെന്ന് മോഡി പറഞ്ഞാല്‍
എന്തായിരിക്കും നിങ്ങളുടെ പ്രതികരണം
നല്ല കാര്യത്തിന് വേണ്ടിയല്ലെ സിനിമ നിര്‍ത്തിയേക്കാം
എന്നു തന്നെ ആയിരിക്കുമോ നിങ്ങള്‍ പറയുക(?)
ലാലേട്ട
ബാങ്കിന് മുന്നില്‍ വരി നില്‍ക്കുന്നതിനെ ബീവറേജുമായി
താരതമ്യം ചെയ്യേണ്ടായിരുന്നു
ആശുപത്രി, റേഷന്‍ ഷോപ്പ്, പോളിംഗ് ബൂത്ത്
അങ്ങനെ എത്രയെത്ര ഉദാഹരണങ്ങളുണ്ടായിരുന്നു....
സര്‍, വൈകിട്ട് ഞങ്ങള്‍ക്ക് ആ പരിപാടിയൊന്നുമില്ല
ദയവ് ചെയ്ത് ഞങ്ങളെ കള്ളുകുടിയന്മാരുമായി താരതമ്യം ചെയ്യരുത്

-എബി കുട്ടിയാനം

No comments:
Post a Comment