Latest News

ബായാര്‍ മുജമ്മഇല്‍ പഴമള്ളൂര്‍ കുഞ്ഞി തങ്ങള്‍ ആണ്ട് നേര്‍ച്ച ഡിസംബര്‍ 1 ന്

ബായാര്‍:[www.malabarflash.com] അനവധി കശ്ഫു കറാമത്തുകളെ കൊണ്ട് പ്രസിദ്ധിയാര്‍ജിച്ച പ്രഗല്‍ഭ പാണ്ഡിത്യത്തിന്റെ ഉടമയും ആശിഖു റസൂലുമായിരുന്ന പഴമള്ളൂര്‍ കുഞ്ഞി തങ്ങള്‍ എന്ന അപരനാമത്തില്‍ അറിയപ്പെട്ട അസ്സയ്യിദ് അബ്ദുല്‍ ഖാദിര്‍ കുഞ്ഞിക്കോയ തങ്ങള്‍ അല്‍ ബുഖാരി ( ബായാര്‍ തങ്ങളുടെ പിതാവ് ) ആണ്ട് നേര്‍ച്ച ഡിസംബര്‍ 1 വ്യാഴായ്ച്ച ബായാര്‍ മുജമ്മഉ സ്സഖാഫത്തി സുന്നിയ്യയില്‍ നടക്കും.

രാവിലെ 10 മണിക്ക് ആരംഭിക്കുന്ന പരിപാടിയില്‍ ഖത്മുല്‍ ഖുര്‍ആന്‍, തഹ്‌ലീല്‍, മൗലീദ് പാരായണം , ബുര്‍ദ ആസ്വാദന , അനുസ്മരണം, കൂട്ടു പ്രാര്‍ത്ഥന തുടങ്ങിയവ നടക്കും. 

അസ്സയ്യിദ് അബ്ദുല്‍ റഹ്മാന്‍ ഇമ്പിച്ചിക്കോയ അല്‍-ബുഖാരി കൂട്ടപ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കും അസ്സയ്യിദ് മുഹ്‌സിന്‍ സൈദലവിക്കോയ അല്‍-ബുഖാരി , അസ്സയ്യിദ് ജലാലുദ്ധീന്‍ അല്‍-ബുഖാരി, അസ്സയ്യിദ് മുനീറുല്‍ അഹ്ദല്‍, അസ്സയ്യിദ് അബ്ദുല്ല തങ്ങള്‍ പൈവളികെ, കെ പി എസ് തങ്ങള്‍ ബേക്കല്‍, ശൈഖുനാ ശറഫുല്‍ ഉലമാ അബ്ബാസ് മുസ്‌ലിയാര്‍ അല്‍ മദീന, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസി, സി അബ്ദുല്ല മുസ്‌ലിയാര്‍ , ബായാര്‍ അബ്ദുല്ല മുസ്‌ലിയാര്‍ , ഹുസൈന്‍ സഅദി കെസി റോഡ് , അലി അഹ്‌സനി കരേക്കാട് തുടങ്ങിയവര്‍ വിവിധപരിപാടികള്‍ക്ക് നേതൃത്വം നല്‍കും. പതിനായിരങ്ങള്‍ക്ക് അന്നദാനത്തോടെ പരിപാടി സമാപിക്കും.


Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.