Latest News

മുഹിമ്മാത്ത് മദ്ഹുറസൂല്‍ ഫൗണ്ടേഷന്‍ മീലാദ് വിളംബര റാലി 29ന് കാസര്‍കോട്ട്

പുത്തിഗെ:[www.malabarflash.com] വിശ്വപ്രവാചകര്‍ മുഹമ്മദ് നബിയുടെ ജന്മദിനത്തിന്റെ വരവറിയിച്ച് മുഹിമ്മാത്ത് മദ്ഹുറസൂല്‍ ഫൗണ്ടേഷന്‍ സംഘടിപ്പിക്കുന്ന മീലാദ് വിളംബര റാലി നവംബര്‍ 29 ചൊവ്വാഴ്ച കാസര്‍കോട് നടക്കും.

വൈകിട്ട് 3.30ന് പുലിക്കുന്നില്‍ നിന്നും ആരംഭിക്കുന്ന റാലി നഗരം ചുറ്റി പുതിയ ബസ്റ്റാണ്ട് പരിസരത്തെ പി.ബി ഗ്രൗണ്ടില്‍ സമാപിക്കും. മുഹിമ്മാത്ത് വിദ്യാര്‍ത്ഥികളും അന്തേവാസികളും അണിനിരക്കുന്ന റാലിയില്‍ ദഫിന്റെയും സ്‌കൗട്ടിന്റെയും അകമ്പടിളോടെ വിവിധ ഫ്‌ളോട്ടുകള്‍ റാലിയെ ആകര്‍ശകമാക്കും.

സയ്യിദ് ഹസനുല്‍ അഹ്ദല്‍, സയ്യിദ് ഇബ്്‌റാഹീം പൂക്കുഞ്ഞി തങ്ങള്‍, സയ്യിദ് ആറ്റക്കോയ തങ്ങള്‍ ബാഹസന്‍, സയ്യിദ് ഇബ്‌റാഹീം ഹാദി സഖാഫി, സയ്യിദ് മുനീറുല്‍ അഹ്്ദല്‍, സി.അബ്ദുല്ല മുസ്‌ല്യാര്‍, ബെള്ളിപ്പാടി അബ്ദുല്ല മുസ്‌ല്യാര്‍, ബി.എസ് അബ്ദുല്ല കുഞ്ഞി ഫൈസി, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, ലണ്ടന്‍ മുഹമ്മദ് ഹാജി, ഇബ്‌റാഹീം ഹാജി ഉപ്പള, മൊയ്തു സഅദി ചേരൂര്‍, കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി, അബ്ദുല്‍ ഹമീദ് മൗലവി ആലംപാടി, അബ്ദുറഹീം സഖാഫി ചിപ്പാര്‍, അശ്രഫ് സഅദി ആരിക്കാടി, ജമാലുദ്ദീന്‍ സഖാഫി, നാസര്‍ ബന്താട് തുടങ്ങിയ സ്ഥാപന പ്രസ്ഥാന നേതാക്കള്‍ റാലിയെ നയിക്കും.

സംസ്ഥാന പിന്നാക്ക ന്യൂനപക്ഷ കമ്മീഷന്‍ അംഗം മുള്ളൂര്‍ക്കര മുഹമ്മദലി സഖാഫി റാലിയെ അഭിവാദ്യം ചെയ്യും.

മീലാദ് വിളംബര റാലിക്ക് സംഘാടക സമിതി രൂപീകരിച്ചു. ഡികെ അബ്ദുല്ല ഹാജി (ചെയര്‍മാന്‍), ഹുസൈന്‍ വിദ്യാനഗര്‍, മുഹമ്മദ് കുഞ്ഞി നെല്ലക്കുന്ന്, ഹമീദ് തെരുവത്ത് (വൈ.ചെയര്‍മാന്‍), ഹാരിസ് ബെന്നു (ജന.കണ്‍വീനര്‍), മുഹമ്മദ് ടിപ്പുനഗര്‍, ഇബ്രാഹിം കൊല്ലമ്പാടി, ഖലീല്‍ തളങ്കര (ജോ.കണ്‍വീനര്‍), അബ്ദുല്‍ ജബ്ബാര്‍ ഹാജി നുള്ളിപ്പാടി (ഫിനാന്‍സ്), അംഗങ്ങള്‍: ഖലീല്‍ കടവത്ത്, അശ്രഫ് തെരുവത്ത്.


Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.