Latest News

പശുവിനെ വിറ്റ പണത്തിന്റെ വിഹിതം നല്‍കിയില്ലെന്നാരോപിച്ച് അച്ഛനെ മകന്‍ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തി

ശ്രീകണ്ഠപുരം:[www.malabarflash.com] പയ്യാവൂർ വഞ്ചിയത്ത് മധ്യവയസ്കനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി.
പയ്യാവൂർ വഞ്ചിയത്തെ കൊച്ചുവീട്ടിൽ കുരുവിള കോശി(69)യാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് മകൻ ബിനോയി(39)യെ പോലീസ് കസ്റ്റഡിയിലെടുത്തു.

ഞായറാഴ്ച രാത്രി 10.30 ഓടെയായിരുന്നു സംഭവം. പശുവിനെ വിറ്റ പണത്തിന്റെ വിഹിതം നൽകിയില്ലെന്നാരോപിച്ച് ബിനോയി അച്ഛനെ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തുകയായിരുന്നെന്ന് കുരുവിള കോശിയുടെ ഭാര്യ സാറാമ്മ പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. സംഭവത്തിനു ശേഷം രക്ഷപ്പെടാൻ ശ്രമിച്ച ബിനോയിയെ നാട്ടുകാർ പിടികൂടി പോലീസിലേൽപ്പിച്ചു.

പയ്യാവൂർ എസ്ഐ കെ. മല്ലികയുടെ നേതൃത്വത്തിൽ പോലീസ് സ്‌ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഫോറൻസിക് വിദഗ്ധർ രാവിലെ വീട്ടിലെത്തി പരിശോധന നടത്തി. മൃതദേഹം പരിയാരം മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി. 

മറ്റു മക്കൾ: റെജി, ബിജു, ബീന. മരുമകൾ: സിന്ധു.


Keywords: Kannur News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.