കാസര്‍കോട്:[www.malabarflash.com] പ്രിന്‍സിപ്പാളിന്റെ റൂമിലേക്ക് പടക്കമെറിഞ്ഞ സംഭവത്തില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിക്കും സുഹൃത്തിനുമെതിരെ പോലീസ് കേസെടുത്തു.
തളങ്കര ദഖീറത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ രാജേഷ് കുമാറിന്റെ പരാതിയിലാണ് പോലീസ് കേസെടുത്തത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.30 മണിയോടെയാണ് സംഭവം.
നേരത്തെ അധ്യാപകനോട് മോശമായി പെരുമാറിയതിന് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇതിനു പ്രതികാരമായാണ് വിദ്യാര്‍ത്ഥിയും സുഹൃത്തും ബൈക്കിലെത്തി പ്രിന്‍സിപ്പാളിന്റെ മുറിയിലേക്ക് പടക്കമെറിഞ്ഞത്.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment