ലണ്ടൻ:[www.malabarflash.com] ആദ്യ അമച്വർ ബോക്സിംഗ് മത്സരത്തിനിറങ്ങിയ പോളണ്ട് താരം സഹതാരത്തിന്റെ ഇടിയേറ്റു മരിച്ചു.
കുബ മൊസിക്ക് (22) അണു മരിച്ചത്. കഴിഞ്ഞ ശനിയാഴ്ച ഇംഗ്ലണ്ടിലെ ഗ്രേറ്റ് യാർമൗത്തിലെ ടവർ കോപ്ലക്സിൽ നടന്ന മത്സരത്തിൽ കുബയുടെ തലയ്ക്കു ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു. തുടർന്നു ജയിംസ് പാഗേറ്റ് യൂണിവേഴ്സിറ്റി ആശുപത്രിയിൽ ചികിത്സയിലായിരുന്നു കുബ. എന്നാൽ ബുധനാഴ്ച രാത്രിയോടെ മരണത്തിനു കീഴടങ്ങി.
ആദ്യ രണ്ടു റൗണ്ടികളിൽ മുന്നിൽനിന്ന കുബയ്ക്കു നോക്കൗട്ടിലാണു തലയ്ക്കു പരിക്കേറ്റത്. തലയിലുണ്ടായ രക്‌തസ്രാവത്തെ തുടർന്നു കോമയിലായിരുന്നു കുബ. പോളണ്ടുകാരനായ കുബ ചിക്കൻ ഫാക്ടറി ജീവനക്കാരനായിരുന്നു.
ആദ്യ രണ്ടു റൗണ്ടികളിൽ മുന്നിൽനിന്ന കുബയ്ക്കു നോക്കൗട്ടിലാണു തലയ്ക്കു പരിക്കേറ്റത്. തലയിലുണ്ടായ രക്‌തസ്രാവത്തെ തുടർന്നു കോമയിലായിരുന്നു കുബ. പോളണ്ടുകാരനായ കുബ ചിക്കൻ ഫാക്ടറി ജീവനക്കാരനായിരുന്നു.
Keywords: World News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment