Latest News

എടിഎമ്മിനു മുന്നിൽ ക്യൂ നിന്നവരുടെ ഇടയിലേക്കു കാർ പാഞ്ഞുകയറി ഒമ്പതു പേർക്കു പരിക്ക്

കോയമ്പത്തൂർ:[www.malabarflash.com] എടിഎമ്മിനു മുന്നിൽ ക്യൂ നിന്നവരുടെ ഇടയിലേക്കു കാർ പാഞ്ഞുകയറി എട്ടുമാസം പ്രായമുള്ള കുഞ്ഞുൾപ്പെടെ ഒമ്പതു പേർക്കു ഗുരുതരമായി പരിക്കേറ്റു.

ചിന്നിയം പാളയത്തെ എടിഎമ്മിൽനിന്നു പണമെടുക്കാനായി ക്യൂ നിന്നവരാണ് അപകടത്തിൽപ്പെട്ടത്. അമിതവേഗത്തിൽ വന്ന കാർ നിർത്തിയിട്ട മറ്റൊരു കാറിൽ ഇടിച്ചു വരിനിന്നവരുടെ കൂട്ടത്തിലേക്കു പാഞ്ഞുകയറുകയായിരുന്നു. 

കാറോടിച്ചയാൾക്കു ലൈസൻസില്ലായിരുന്നുവെന്നാണ് വിവരം. ഇയാൾക്കെതിരേ പോലീസ് കേസെടുത്തു.



Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.