Latest News

റിലയന്‍സ് ജിയോ കിതയ്ക്കുന്നു; വേഗത 20ല്‍ നിന്ന് 6 എംബിയായി കുറഞ്ഞു

ഇന്റര്‍നെറ്റ് ഡാറ്റയുടെ വേഗതയില്‍ ആഘോഷവുമായി എത്തിയ റിലയന്‍സ് ജിയോ കിതയ്ക്കുന്നു. വാഗ്ദാനം ചെയ്തതിന്റെ മൂന്നില്‍ ഒന്നുപോലും വേഗത നല്‍കാന്‍ റിലയന്‍സ് ഫോര്‍ ജിക്ക് ഇപ്പോള്‍ കഴിയുന്നില്ല. [www.malabarflash.com]
20 എംബിപിഎസ് വാഗ്ദാനവുമായി എത്തിയവര്‍ ഇപ്പോള്‍ 6 എംബിപിഎസ് വേഗത പോലും നല്‍കുന്നില്ല എന്നാണ് ആക്ഷേപം.

സെക്കന്‍ഡില്‍ 11.47 എംബി വേഗതയാണ് എയര്‍ടെല്‍ ഫോര്‍ ജി നിലവില്‍ നല്‍കുന്നത്. ഇത് റിലയന്‍സ് ജിയോയുടെ ഇരട്ടിയോളം വേഗതയാണ് ഉപഭോക്താക്കള്‍ക്ക് നല്‍കുന്നത്. അതായത് ഇതിന്റെ പകുതി സ്പീഡ് മാത്രമേ ജിയോയ്ക്ക നല്‍കാന്‍ ആകുന്നുള്ളൂ എന്ന് വ്യക്തം. ഉപഭോക്താക്കള്‍ കൂടിയതോടെ വേഗത കുറഞ്ഞതാണ് റിലയന്‍സിനെ കുഴപ്പിക്കുന്നത്.

പ്രശ്‌നം എത്രയുംവേഗം പരിഹരിക്കാനായില്ലെങ്കില്‍ വിപണിയില്‍ ജിയോയ്ക്ക് ഏറെ വിയര്‍ക്കേണ്ടിവരും. വേഗത കുറയുന്നത് തുടര്‍ന്നാല്‍ മത്സരം കടുപ്പിക്കാനാണ് മറ്റ് സ്വകാര്യ കമ്പനികളുടെ നീക്കം. നിരക്ക് കൂട്ടി പരമാവധി ലാഭം കൊയ്യുകയാവും എയര്‍ടെല്‍ അടക്കമുള്ള കമ്പനികളുടെ ലക്ഷ്യം.

4ജി വേഗത ജിയോ വര്‍ദ്ധിപ്പിക്കാനായില്ലെങ്കില്‍ സൗജന്യ ഓഫര്‍ ഡിസംബറിന് ശേഷവും നീട്ടേണ്ടിവരും. ജിയോ വാഗ്ദാനം ചെയ്ത ഡാറ്റാ വേഗത പാലിക്കാത്തതിനാല്‍ മറ്റു സേവന ദാതാക്കള്‍ 4ജി ഡാറ്റയുടെ നിരക്ക് വര്‍ദ്ധിപ്പിച്ചേക്കും.

ജിയോയുടെ വേഗത കുറവില്‍ നേട്ടമുണ്ടാക്കിയത് ഒന്നാം സ്ഥാനത്തുള്ള സ്വകാര്യ സേവന ദാതാക്കളായ എയര്‍ടെല്ലാണ്. ഓഹരിവിപണിയില്‍ ഇതുമൂലം കാര്യമായ നേട്ടമുണ്ടാക്കാന്‍ എയര്‍ടെല്ലിന് കഴിയുന്നുണ്ട്. ഇത് റിലന്‍സിനെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.

എയര്‍ടെല്ലിന്റെ ഓഹരി വിപണിയിലുണ്ടായ കുതിച്ചുകയറ്റം പ്രതീക്ഷയാണ് നല്‍കുന്നു. പ്രധാനപ്പെട്ട നാലു ഡാറ്റാ സേവന ദാതാക്കളില്‍ 4ജി ഡാറ്റാ സ്പീഡ് കൃത്യമായി മുന്നോട്ട് കൊണ്ടുപോകാന്‍ എയര്‍ടെല്ലിനും ഐഡിയ സെല്ലുലാറിനും കഴിയുന്നുണ്ട്. എന്നാല്‍ ജിയോയും വോഡഫോണും പിന്നോക്കം പോയതായി സിഎല്‍എസ്എ പറയുന്നു.

ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ കഴിഞ്ഞ മാസമാണ് വേഗതാ പരീക്ഷണം നടത്തിയത്. ഇത് പ്രകാരം റിലയന്‍സ് ജിയോ നല്‍കുന്ന ഡാറ്റാ വേഗത മറ്റ് സേവന ദാതാക്കളെക്കാള്‍ വളരെ പിന്നിലാണ്. സെപ്തംബര്‍ അഞ്ചിന് ജിയോ അവതരിപ്പിച്ചപ്പോള്‍ 20 മുതല്‍ 25 എംബി/സെക്കന്‍ഡ് വരെയായിരുന്നു വേഗത.

എന്നാല്‍ പിന്നീട് അത് കുത്തനെ താണ് ആറ് എംബി പ്രതി സെക്കന്‍ഡില്‍ എത്തി. ജിയോയ്ക്ക് സമാനമായ 7എംബി/സെക്കന്റ് വേഗതയാണ് ഐഡിയയും വോഡഫോണും നല്‍കുന്നത്.

റിലയന്‍സ് ജിയോയെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ഉപഭോക്താക്കളെ തങ്ങളോടടുപ്പിച്ച് നിര്‍ത്തുന്നതിന് വളരെക്കാലമായി ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ടെലികോം സേവന ദാതാക്കള്‍ പുതിയ ഡാറ്റാ സേവനങ്ങള്‍ അവതരിപ്പിക്കുന്നുണ്ട്. ഇത് എയര്‍ടെല്ലിനും ഐഡിയയ്ക്കും നഷ്ടം ഉണ്ടാക്കിയിട്ടുണ്ട്.

റിലയന്‍സ് ജിയോയ്ക്ക് നിലവില്‍ 1.6 മില്ല്യണ്‍ ഉപഭോക്താക്കളുണ്ട്. ട്രായ് നടത്തിയ സ്പീഡ് ടെസ്റ്റിനെത്തുടര്‍ന്ന് ഒരാള്‍ക്ക് ദിവസേന 4ജിബി ഡാറ്റയാണ് സൗജന്യമായി നല്‍കുന്നത്. അത് വേഗത്തില്‍ ഉപയോഗിച്ച് തീര്‍ക്കുന്നതിനാല്‍ 256 കെബി/സെക്കന്റിലേക്ക് വേഗത കുറയും. എന്നാല്‍ 24 മണിക്കൂര്‍ കഴിയുന്നതോടെ പഴയ വേഗതയിലേക്കെത്തുമെന്നാണ് റിലയന്‍സിന്റെ വാദം.

എന്നാല്‍ 4ജിയുടെ മികച്ച വേഗത 2015 മുതല്‍ എയര്‍ടെലിന് ഗുണം ചെയ്തിട്ടുണ്ട്. രാജ്യത്തെ 22ഓളം സര്‍ക്കിളുകളിലേക്ക് കവറേജ് വ്യാപിപ്പിക്കുന്നതിന് എയര്‍ടെലിന് കഴിഞ്ഞു.

അതേസമയം ഡിസംബര്‍ മൂന്നിന് മുമ്പായി സൗജന്യ സേവനം നിര്‍ത്തലാക്കണമെന്ന് ട്രായ് റിലയന്‍സിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ ഡാറ്റ സൗജന്യമായി നല്‍കുന്നത് 90 ദിവമാക്കിക്കുറയ്ക്കണമെന്നും ട്രായ് നിര്‍ദ്ദേശിച്ചു.


Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.