Latest News

സംസ്‌ഥാന സ്പെഷൽ സ്കൂൾ കലോത്സവം: സ്വർണക്കപ്പിൽ മുത്തമിട്ടത് നാലു സ്കൂളുകൾ

ആലപ്പുഴ:[www.malabarflash.com] സംസ്‌ഥാന സ്പെഷൽ സ്കൂൾ കലോത്സവത്തിന് തിരശീല വീണപ്പോൾ 27.5 പവൻ തൂക്കമുള്ള സ്വർണക്കപ്പിനു നാലു സ്കൂളുകൾ ഒരുപോലെ ഉടമകളായി. 
ആലപ്പുഴയിൽ മൂന്നുനാൾ നീണ്ട നാട്യ നടന കലോൽസവത്തിൽ ഇഞ്ചോടിഞ്ചു പോരാട്ടമാണ്  നടന്നത്.

ശ്രവണ വൈകല്യമുളള വിദ്യാർഥികളുടെ വിഭാഗത്തിലാണ് സ്വർണക്കപ്പ് ഏർപ്പെടുത്തിയിട്ടുള്ളത്. എറണാകുളം സെന്റ് ക്ലാര ഓറൽ , കോട്ടയം അസീസി മൗണ്ട് ഹയർ സെക്കൻഡറി , വയനാട് സെന്റ് റസൽസ്് , പത്തനംതിട്ട മനക്കാല സിഎസ്ഐ ഹയർ സെക്കൻഡറി എന്നീ സ്കൂളുകൾ നൂറുപോയിന്റുകൾ വീതം നേടിയാണ് സ്വർണക്കപ്പിന് ഉടമകളായത്. 

കാഴ്ച വൈകല്യമുളള വിഭാഗത്തിൽ എവറോളിംഗ് ട്രോഫി കാലിക്കറ്റ് എച്എസ്എസ് കരസ്‌ഥമാക്കി. കോട്ടയം ഒളശ ഗവ. സ്കൂൾ ഫോർ ബ്ലൈൻഡ് രണ്ടാം സ്‌ഥാനത്തും മലപ്പുറം മങ്കട ജി എച്ചഎസ്എസ് മൂന്നാംസ്‌ഥാനവും പങ്കിട്ടു. 

ഭക്ഷ്യമന്ത്രി പി. തിലോത്തമൻ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്തു. യു. പ്രതിഭാഹരി എംഎൽഎ വിജയികൾക്ക് സമ്മാനദാനം നടത്തി. സംസ്‌ഥാനത്തിന്റെ വിവിധ സ്കൂളുകളിൽനിന്നായി 2500 ഓളം പ്രതിഭകളാണ് മേളയിൽ മാറ്റുരച്ചത്. വിജയികളിൽ ഒന്നാംസമ്മാനം ലഭിച്ചവർക്ക് 2000 രൂപയും രണ്ടാംസ്‌ഥാനം ലഭിച്ചവർക്ക് 1600 ഉം മൂന്നാം സ്‌ഥാനം ലഭിച്ചവർക്ക് 1200 രൂപയും വിതരണം ചെയ്തു.

അത്യന്തം വാശിയും വീറും പ്രദർശിപ്പിച്ച മൽസരം വരുംവർഷങ്ങളിൽ കൂടുതൽ നിറപ്പകിട്ടോടെ നടത്താൻ സർക്കാർ ശ്രമിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി പ്രഫ. സി. രവീന്ദ്രനാഥ് ഉറപ്പ് നൽകിയതായി ഡിപിഐ കെ.വി. മോഹൻകുമാർ ഐഎഎസ് സദസിനെ അറിയിച്ചു. 

സമാപനസമ്മേളനത്തിൽ ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ.ടി. മാത്യു അധ്യക്ഷനായി. സ്വാഗതസംഘം ജനറൽ കൺവീനർ ജിമ്മി കെ ജോസ് സ്വാഗതം പറഞ്ഞു. പൊതുവിദ്യാഭ്യാസ ഡയറക്ടർ പ്രഫ. കെ.വി. മോഹൻകുമാർ വിജയികളെ പ്രഖ്യാപിച്ചു. നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ. ജി മനോജ്, ആർ രാഹുൽ, ജയപ്രസാദ്, ജിജി ജോസഫ്, ബാബുരാജ് തുടങ്ങിയവർ സംസാരിച്ചു. വി. അശോകൻ നന്ദി പറഞ്ഞു. 

മത്സരഫലം / ആദ്യ മൂന്നുസ്‌ഥാനക്കാർ:
പെൻസിൽ ഡ്രോയിംഗ്(ഹിയറിംഗ് ഇംപയേർഡ് അഞ്ചുമുതൽ പത്തുവരെ ക്ലാസ്): അജിൻസാം(തിരുവല്ല സിഎസ്ഐ വിഎച്ച്എസ്എസ് ഫോർ ദ ഡെഫ്), എ.കെ. ആഞ്ജലീന (ഫാ. അഗസ്റ്റിനോ വിസിനിസ് സ്പെഷൽ സ്കൂൾ), അബ്ദുൾ റഹ്മാൻ ബാസിത്(ചെർക്കള മാർത്തോമ എച്ച്എസ്എസ് ഫോർ ദ ഡഫ്).

ജലച്ചായം(ഹിയറിംഗ് ഇംപയേർഡ് എച്ച്എസ്എസ് ആൻഡ് വിഎച്ച്എസ്എസ്): സി.ജെ. നസ്റീൻ (എറണാകുളം സെന്റ് തെരേസാസ് സിജിഎച്ച്എസ്എസ്), ആര്യ അനിൽ (പനമണമനയിൽ എസ്ബിവിഎസ് ജിഎച്ച്എസ്എസ്), ഡോൺ ഏബ്രഹാം (സെന്റ് ക്ലാര ഓറൽ സ്കൂൾ ഫോർ ദ ഡഫ്).

ലളിതഗാനം(വിഷ്വലി ഇംപയേർഡ് എച്ച്എസ്എസ് ആൻഡ് വിഎച്ച്എസ്എസ്): ജോബിൻ ചാക്കോ (എസ്എച്ച് മൗണ്ട് എച്ച്എസ്എസ്), സി. അരുൺ( മങ്കട ജിഎച്ച്എസ്എസ്), വിഷ്ണു സുരേഷ് (തളിപ്പറമ്പ് ടാഗോർ വിദ്യാനികേതൻ ജിഎച്ച്എസ്എസ്)

കഥാരചന മലയാളം ബ്രെയിലി: ആർ കാർത്തികേയൻ(കാസർകോട് ജിഎച്ച്എസ്എസ്), മുർഷിദ് കുന്നത്ത് നടുത്തോടി(മലപ്പുറം എംഎസ്പിഎച്ച്എസ്എസ്), കെ. മല്ലിക(ഗുരുവായൂർ എസ്കെഎച്ച്എസ്എസ്).

കഥാരചന മലയാളം ബ്രെയിലി(ഒന്നാംക്ലാസ് മുതൽ ഏഴു വരെ): കെ.ജി. അജയ് കൃഷ്ണൻ(കോട്ടപ്പുറം എച്ച്കെസിഎംഎം ബ്ലൈൻഡ് സ്കൂൾ), റിതുൽദേവ്(കുടയത്തൂർ എൽബിഎംഎം സ്കൂൾ ഫോർ ദ ബ്ലൈൻഡ്), കെ. അഞ്ജനദാസ്( കോഴിക്കോട് റഹ്മാനിയ സ്കൂൾ ഫോർ ഹാൻഡികാപ്ഡ്).

കഥാരചന മലയാളം ബ്രെയിലി(എട്ടാംക്ലാസ് മുതൽ പത്തുവരെ): ഇ.വി. നൗറീൻ( മലപ്പുറം എംഎസ്പിഎച്ച്എസ്എസ്), കെ. ശിവകുമാർ(തൊട്ടാറ കെഎച്ച്എസ്എസ്), കെ.എൽ ഡാൽവിൻ(കുന്നംകുളം ജിഎംബിഎച്ച്എസ്എസ്).

സംഘനൃത്തം(ഹിയറിംഗ് ഇംപയേർഡ് അഞ്ചാംക്ലാസ് മുതൽ പത്തുവരെ): ശ്രുതിമോൾ മനോജും സംഘവും(നീർപ്പാറ എച്ച്എസ്എസ് ഫോർ ദ ഡഫ് അസീസി മൗണ്ട്), പി.പി. അനീഷയും സംഘവും(ഈസ്റ്റ് വാഴപ്പിള്ളി അസീസി സ്കൂൾ ഫോർ ദ ഡഫ്), എം.സി. ഗോപിത(സെന്റ് റസൽസ് സ്കൂൾ ഫോർ സ്പീച്ച് ആൻഡ് ഹിയറിംഗ്), പി. ജിഷയും സംഘവും(കണ്ണൂർ കാരക്കുണ്ട് ഡോൺബോസ്കോ സ്പീച്ച് ആൻഡ് ഹിയറിംഗ് സ്കൂൾ)–മൂന്നു രണ്ടാംസ്‌ഥാനം, ഷോണമരിയ ജെയിംസും സംഘവും( മണക്കാട് ഒഎൽസി ഡഫ് സ്കൂൾ), ടിൽജിയ മനോജും സംഘവും( പരപ്പനങ്ങാടി സ്കൂൾ ഫോർ ദ ഡഫ്), അജീന ജോയും സംഘവും(കരുണ സ്പീച്ച് ആൻഡ് ഹിയറിംഗ് സ്കൂൾ ഫോർ ഡഫ്)–മൂന്നുമൂന്നാംസ്‌ഥാനം.

ലളിതഗാനം ആൺകുട്ടികൾ(എട്ടാംക്ലാസ്മുതൽ പത്തുവരെ–വിഷ്വലി ഇംപയേർഡ്): വൈശാഖ് മുരളി(ഒളശ ഗവ. സ്കൂൾ ഫോർ ദ ബ്ലൈൻഡ്), ദേവജിത്ത് ജയൻ(എസ്എംവി ജിഎംബിഎച്ച്എസ്എസ്), പി. മുഹമ്മദ് ആഷിഖ്(ആടക്കുണ്ട് ക്രസന്റ് എച്ചഎസ്).

കാർട്ടൂൺ(ഹിയറിംഗ് ഇംപയേർഡ് എച്ച്എസ്എസ് ആൻഡ് വിഎച്ച്എസ്എസ്): ആർ. യദുരാജ്(മങ്കര സിഎസ്ഐ എച്ചഎസ്എസ് ഫോർ പിഎച്ച്), ഡോൺ ഏബ്രഹാം(സെന്റ് ക്ലാര ഓറൽ സ്കൂൾ ഫോർ ദ ഡഫ്), കെ.എസ്. അജിത്ത്(അഴീക്കോട് എസ്എസ്എംഎച്ച്എസ്എസ്).

ജലച്ചായം(ഹിയറിംഗ് ഇംപയേർഡ് അഞ്ചാംക്ലാസ് മുതൽ പത്തുവരെ): ആദിത്യ(പൊൻമുണ്ടം ജിഎച്ച്എസ്എസ്), അമലു എസ്. പ്രദീപ്(തുറവൂർ ടിഡിഎച്ച്എസ്എസ്), കെ.യു. മുഹമ്മദ് ഷാഫി(കോലത്തറ കാലിക്കട്ട് എച്ച്എസ്എസ് ഫോർ ഹാൻഡികാപ്ഡ്).

സംഘനൃത്തം(ഹിയറിംഗ് ഇംപയേർഡ് എച്ച്എസ്എസ് ആൻഡ് വിഎച്ച്എസ്എസ്): പി.കെ. ദിവ്യയും സംഘവും(കരുണ സ്പീച്ച് ആൻഡ് ഹിയറിംഗ് സ്കൂൾ ഫോർ ഡഫ്), പി.എസ്. ലയമോളും സംഘവും(തിരുവല്ല സിഎസ്ഐ വിഎച്ച്എസ്എസ് ഫോർ ദ ഡഫ്), മിന്നു സിറിയകും സംഘവും( സെന്റ് റസൽസ് സ്കൂൾ ഫോർ സ്പീച്ച് ആൻഡ് ഹിയറിംഗ്)–രണ്ടു രണ്ടാംസ്‌ഥാനം, എം. മേഘയും സംഘവും( നീർപാറ എച്ച്എസ്എസ് ഫോർ ദ ഡഫ് അസീസി മൗണ്ട്).


Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.