Latest News

തമിഴ് സീരിയൽ നടി മരിച്ചനിലയിൽ

ചെന്നൈ:[www.malabarlflash.com] ചെന്നൈയിൽ തമിഴ് സീരിയൽ താരത്തിനെ മരിച്ചനിലയിൽ കണ്ടെത്തി. സീരിയൽ താരവും അവതാരകയുമായ സബർണയെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. 

ചെന്നൈയിലെ മധുരോവയലിലെ വീട്ടിലാണ് മൃതദേഹം കണ്ടത്. താരം ജീവനൊടുക്കിയതാണെന്നാണ് കരുതുന്നത്. സബർണയുടെ വീട്ടിൽനിന്ന് ദുർഗന്ധം വമിച്ചതിനെ തുടർന്ന് അയൽവാസികൾ പോലീസിൽ അറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. മുന്ന് ദിവസമായി സബർണയെ വീടിന് പുറത്തേക്ക് കണ്ടിട്ടില്ലെന്ന് അയൽവാസികൾ പറഞ്ഞു.

സൺ ടിവിയിലെ ഹിറ്റ് സീരിയലായ പസമലർ അടക്കം നിരവധി സീരിയലുകളിൽ ശ്രദ്ധേയ വേഷം അഭിനയിച്ച നടിയാണ് സബർണ. വിജയ് ടിവിയുടെ പുതു കവിതെ അടക്കം നിരവധി ഷോകളും അവർ ചെയ്തിട്ടുണ്ട്. പോലീസ് അന്വേഷണം ആരംഭിച്ചു.


Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.