തലശേരി/ഹരിപ്പാട്:[www.malabarflash.com] അസാധുവാക്കിയ നോട്ടുകള്‍ മാറ്റിയെടുക്കാന്‍ ബാങ്കിലെത്തിയ രണ്ടു പേര് മരിച്ചു. തലശേരിയില്‍ കെ.എസ്.ഇ.ബി ജീവനക്കാരന് കെ.കെ ഉണ്ണി (48) കെട്ടിടത്തില്‍ നിന്നും വീണും ഹരിപ്പാട് കാര്ത്തികേയന് (72) ക്യൂവില്‍ നിന്ന് കുഴഞ്ഞു വീണുമാണ് മരിച്ചത്.
മരിച്ച ഉണ്ണി പിണറായി സബ് സ്റ്റേഷനിലെ ഓവര്‍സിയര്‍ ആണ്. നോട്ടുമാറ്റാന്‍ തലശേരി എസ്.ബി.ടി ബാങ്ക് ശാഖയിലെത്തിയ ഇയാള്‍ അപേക്ഷ പൂരിപ്പിച്ച് തിരിയുന്നതിനിടെ ഒന്നാംനിലയില്‍ നിന്നും വീഴുകയായിരുന്നു. ഈ ഭാഗത്ത് കൈവരി ഉണ്ടായിരുന്നില്ല. മൃതദേഹം തലശേരി ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കയാണ്. ഭാര്യ: റീന
ഹരിപ്പാട് ഡാണാപ്പടി എസ്.ബി.ടി ശാഖയില്‍ ക്യൂവില്‍ നില്‍ക്കുകയായിരുന്നു കുമാരപുരം കൊത്തപ്പള്ളി തഴുതിയില് കാര്ത്തികേയന്. രാവിലെ മുതല്‍ ക്യൂവില്‍ നിന്ന കാര്ത്തികേയന് ബാങ്കിനകത്ത് എത്തിയപ്പോഴാണ് 12 മണിയോടെ കുഴഞ്ഞുവീണ് മരിച്ചത്.

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment